- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്യാർ ഹേ പ്യാരാ വതൻ - ഭാരതം' ദേശ ഭക്തി ഗാനം റിലീസ് ചെയ്തു
കുവൈത്ത് സിറ്റി : രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ കുവൈത്തിലെ മുജ്തബ ക്രിയേഷൻ ബാനറിൽ 'പ്യാർ ഹേ പ്യാരാ വതൻ-ഭാരതം' എന്ന ശീർഷകത്തിൽ അണിഞ്ഞൊരുങ്ങിയ ദേശ ഭക്തി ഗാനം ശ്രദ്ധേയമാകുന്നു. ആൽബത്തിന്റെ ഒദ്യോഗികമായ ഉത്ഘാടനം ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് നിർവ്വഹിച്ചു. എംബസ്സി ഓഡിറ്റോയത്തിൽ നടന്ന ചടങ്ങിൽ ആൽബത്തിന്റെ അണിയറ പ്രവർത്തകരും കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
വരും തലമുറയ്ക്ക് ഒരു കനവായോ കഥയായോ തോന്നാവുന്ന അനന്യസാധാരണമായൊരു ജീവിതം ജിവിച്ച സ്വാതന്ത്ര്യദിന പോരാളികളെ കുറിച്ചുള്ള ഗാനത്തിൽ നിറയുന്നത് ദേശസ്‌നേഹം തന്നെയാണ്.കഴിഞ്ഞ നാല് വർഷമായി കുവൈത്ത് സ്വാതന്ത്ര്യ ദിനത്തിൽ മുജ്തബ ക്രിയേഷൻ മുസിക് ആൽബങ്ങൾ ഇറക്കിയിരുന്നു. ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനത്തിന്റെയും കുവൈത്ത് ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികത്തിന്റെയും ഭാഗമായി മുസിക് ആൽബം ഇറക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ആൽബത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.
ബാപ്പു വെള്ളിപ്പറമ്പ് രചന നിർവ്വഹിച്ച ആൽബം സംവിധാനം ചെയ്തിരുക്കുന്നത് ഹബീബുള്ള മുറ്റിച്ചൂരാണ്. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്ന് പോരാടി നേടിയ സ്വാതന്ത്ര്യത്തിനായി ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികൾ വരിച്ച ത്യാഗങ്ങൾ വിവരിക്കുന്ന ദേശഭക്തി ഗാനത്തിന്റെ വരികൾക്ക് ഈണം നൽകിയത് പ്രകാശ് മണ്ണൂരും ആലാപനം ചെയ്തിരിക്കുന്നത് ഹബീബുള്ളയും ഹിഷാം അബ്ദുൽ വഹാബും ചായാഗ്രഹണം നൽകിയത് രതീഷ് അമ്മാസും ശങ്കർ ദാസുമാണ് . കുവൈത്തിലെ പ്രശസ്ത കോറിയോഗ്രാഫന്മാരായ സിന്ധു മധുരാജ്,ലാൽസൻ ,അനൂപ് മാനുവൽ എന്നിവരുടെ നേതൃത്വത്തിൽ നുറോളം കലാകാരന്മാരാണ് ആൽബത്തിൽ അണിനിരക്കുന്നത്.