- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ചട്ടഞ്ചാൽ: എം ഐ സി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബിരുദതലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം ഐ സി ദാറുൽ ഇർശാദ് അക്കാദമി വിദ്യാർത്ഥി അബൂബക്കർ പ പരയങ്ങാനം, കണ്ണൂർ സർവ്വകലാശാല തലത്തിൽ ബി.ബി.എ യിൽ മൂന്നാം റാങ്ക് നേടിയ കദീജ റഹ്‌മാനെയും മറ്റു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.
മഞ്ചേശ്വരം എംഎൽഎ. എ.കെ.എം. അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം ഐ സി ജനറൽ സെക്രട്ടറി യു. എം. അബ്ദുൽ റഹ്‌മാൻ , മൗലവി അധ്യക്ഷത വഹിച്ചു. കെ കെ ദു അബ്ദുല്ലഹാജി, ഈ അബൂബക്കർ ഹാജി, ജലീൽ കടവത്ത്, ടി.ഡി കബീർ, സോളാർ കുഞ്ഞഹമ്മദ് ഹാജി, മല്ലം സുലൈമാൻ ഹാജി, എന്നിവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പാൾ ദീപ എം കെ സ്വാഗതവും നാസിഹ് നന്ദിയും അറിയിച്ചു.
Next Story