- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം ജില്ലാ പ്രവാസി സമാജം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബിഡികെയോടൊപ്പം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടും, കുവൈറ്റ് ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ 60 മത് വാർഷികാഘോഷങ്ങളോടും, കേരളത്തിന്റെ ദേശീയോത്സവമായ ഓണാഘോഷത്തോടുമനുബന്ധിച്ച് ബി.ഡി.കെ കുവൈറ്റുമായി ചേർന്ന് ബദർ അൽ സമാ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ജാബ്രിയ ബ്ലഡ് ബാങ്കിൽ വച്ച് ഓഗസ്റ്റ് 13 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 മണിവരെ നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.സമാജം പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമാൽ സിങ് റാത്തോർ ക്യാമ്പ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലക്‌സ് മാത്യൂ, രാജൻ തോട്ടത്തിൽ ബിഡികെ, ട്രഷറർ തമ്പി ലുക്കോസ്, മനോജ് മാവേലിക്കര ബിഡികെ, അനിയൻ കുഞ്ഞ് പാപ്പച്ചൻ എന്നിവർ ആശംസകളർപ്പിച്ചു. ജിതിൻ ജോസ് ബിഡികെ സ്വാഗതവും പ്രോഗ്രാം കൺവീനർ ജയൻ സദാശിവൻ നന്ദിയും പറഞ്ഞു. ബി.ഡി.കെ യുടെ ഉപഹാരം മുഖ്യാതിഥി കമാൽ സിങ് റാത്തോർ പ്രസിഡണ്ട് സലിം രാജിന് കൈമാറി. വൈസ് പ്രസിഡന്റ് ഡോ: സുബു തോമസ്,സെക്രട്ടറിമാരായ പ്രമീൾ പ്രഭാകരൻ, വർഗ്ഗീസ് വൈദ്യൻ. ജോ: ട്രഷറർ സലിൽ വർമ്മ, യൂണിറ്റ് കൺവീനർമാരായ സജിമോൻ, സജീവ് കുമാർ, നിയാസ്, യൂണിറ്റ് ഭാരവാഹികളായ ബൈജു മിഥുനം, ടിറ്റോ, ജോയ്, റിനിൽ, ബിഡികെ പ്രവർത്തകരായ യമുന, ജോളി, ബീന, മാർട്ടിൻ, ഫ്രെഡി , മുനീർ, നൗഫൽ, ജോബി, ദീപു, നളിനാക്ഷൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 6999 7588 / 5151 0076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Video Link: https://we.tl/t-b8zj7ilWbC