ഒക്കലഹോമ: ഒക്കലഹോമ സിറ്റി സ്‌ക്കൂൾ ഡിസ്്ട്രിക്റ്റിലെ എല്ലാ വിദ്യാർത്ഥികളും, അദ്ധ്യാപക-അനദ്ധ്യാപകരും മാസ്‌ക ധരിക്കണമെന്ന് ഒക്കലഹോമ സിറ്റി പബ്ലിക്ക് സ്‌ക്കൂൾ സൂപ്രണ്ട് ഡീൻ മക്ക് ദാനിയേൽ നിർദേശിച്ചു.

തിങ്കളാഴ്ച വിദ്യാലയങ്ങൾ തുറന്നുവെങ്കിലും അതിനുശേഷം കോവിഡ് വിദ്യാർത്ഥികളിൽ കണ്ടെത്തിയതിനെ തുടർന്നാണ് മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറക്കേണ്ടി വന്നതെന്നും സൂപ്രണ്ട് പറഞ്ഞു.

സ്‌ക്കൂൾ തുറന്ന ദിവസം നാല് വിദ്യാർത്ഥികളഇൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ വ്യാഴാഴ്ച അത് 119 ആയി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാസ്‌ക് നിർബന്ധമാക്കിയത് സംസ്ഥാന ഗവർണറുടെ ഉത്തരവ് ലംഘിക്കുന്നുവെന്ന് കരുതുന്നില്ലെന്നും, കുട്ടികളുടെ സുരക്ഷിതത്വത്തിലാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അദ്ധ്യാപകർക്കു രണ്ടു വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ 1000 ഡോളർ സ്റ്റയ്പന്റ് നൽകുമെന്നും സൂപ്രണ്ട് പറഞ്ഞു.

മതപരവും, മെഡിക്കൽ സംബന്ധിച്ചും മാസ്‌ക് ധരിക്കുവാൻ തടസ്സമുള്ളവരെ ഈ പുതിയ ഉത്തരവിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. ഒക്കലഹോമ സിറ്റിയുടെ മാസ്‌ക് മാൻഡേറ്റിനെ ചോദ്യം ചെയ്തു വ്യാഴാഴ്ച കോടതിയിൽ കേസ്സ് ഫയൽ ചെയ്തിട്ടുണ്ടെന്നും എന്നാൽ ലൊ സ്യൂട്ടിനെ എതിർക്കുന്നതിൽ തുളസാ സ്‌ക്കൂൾ ബോർഡ് അറ്റോർണിയെ ചുമതലപ്പെടുത്തുമെന്നും സൂപ്രണ്ട് പറഞ്ഞു.