- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അഫ്ഗാനിസ്ഥാൻ വിഷയം: ബൈഡൻ രാജിവയ്ക്കണമെന്ന് ട്രംപ്
വാഷിങ്ടൺ ഡിസി: അഫ്ഗാനിസ്ഥാൻ വിഷയത്തിൽ ബൈഡൻ തീർത്തും പരാജയമാണെന്നും, ഇനി അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അതിനാൽ രാജിവയ്ക്കണമെന്നും മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഓഗസ്റ്റ് 15-ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അഫ്ഗാനിസ്ഥാനിൽ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന താലിബാന്റെ മുന്നേറ്റം, കോവിഡിന്റെ അതിവ്യാപനം, അതിർത്തിയിൽ അഭയാർത്ഥികളുടെ പ്രവാഹം, അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക തകർച്ച ഇതിന്റെയെല്ലാം പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ബൈഡൻ രാജിവയ്ക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു.
അഫ്ഗിനിസ്ഥാനിലെ പ്രത്യേകിച്ച് തലസ്ഥാനമായ കാബൂളിലെ ജനങ്ങൾ വിഭ്രാന്തിയിലാണ്. കാബൂൾ വിമാനത്താവളം രാജ്യം വിടാൻ ഒരുങ്ങുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു.
ട്രംപ് ഭരണകൂടം താലിബാനുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ അഫ്ഗിനിസ്ഥാനിൽ സമാധാനം സ്ഥാപിക്കുന്നതിന് താലിബാൻ എല്ലാ സഹകരണവും ഉറപ്പു നൽകിയിരുന്നതാണെന്നും, അതിന്റെ അടിസ്ഥാനത്തിൽ 2021 സെപ്റ്റംബർ 11-ന് മുമ്പ് അമേരിക്കൻ സൈന്യത്തെ അഫ്ഗിനിസ്ഥാനിൽ നിന്നും പൂർണമായി പിൻവലിക്കുന്നതിന് തീരുമാനിച്ചിരുന്നു.
എന്നാൽ താലിബാൻ ധാരണ ലംഘിച്ചാൽ വീണ്ടും സൈന്യത്തെ അയയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും ട്രംപ് പറഞ്ഞു. സെപ്റ്റംബറിനു മുമ്പ് പൂർണമായും സൈന്യത്തെ പിൻവലിക്കുന്നതിനുള്ള ബൈഡന്റെ തീരുമാനമാണ് ഇന്നത്തെ സങ്കീർണമായ അവസ്ഥയിലേക്ക് അഫ്ഗിനിസ്ഥാനെ എത്തിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി.
എന്നാൽ സൈന്യത്തെ പിൻവലിക്കുന്നതിനുള്ള ബൈഡന്റെ തീരുമാനത്തിനു ഒരു മാറ്റവുമില്ലെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി.