കണ്ണൂർ: കുടക് ജില്ലയിൽ രാത്രി കർഫ്യു കർശനമാക്കിയതിനെ തുടർന്ന് നിർത്തിവെച്ച കേരള ആർ.ടി.സി.യുടെ കണ്ണൂരിലേക്കുള്ള രാത്രി ബസുകൾ ഓണം സീസൺ പ്രമാണിച്ച് സുൽത്താൻ ബത്തേരി വഴി സർവിസ് നടത്തും.

18, 19, 20 തീയതികളിലാണ് ഈ ബസുകൾ സർവീസ് നടത്തുക. കണ്ണൂരിലേക്ക് നാലു ബസുകൾ സർവിസ് നടത്തുമെന്ന് കേരള ആർ.ടി.സി അധികൃതർ അറിയിച്ചു.

ഓണത്തോടനുബന്ധിച്ച് മറ്റു സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ തിരക്ക് അനുസരിച്ചു മാത്രമേ കൂടുതൽ സർവിസുകൾ അനുവദിക്കൂ. കുടകിൽ രാത്രി കർഫ്യൂ കർശനമാക്കിയതിനാൽ കണ്ണൂരിലേക്കുള്ള രാത്രി സർവിസുകൾ കഴിഞ്ഞ ഞായറാഴ്ചയാണ് റദ്ദാക്കിയത്. പകൽ സർവിസ് നടത്തിവരുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ അധികൃതർ അറിയിച്ചു.