- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഅദനിയുടെ അറസ്റ്റിന്റെ 11 വർഷം; ഐക്യദാർഢ്യസംഗമം നടത്തുമെന്ന് പി.ഡി.പി
തിരുവനന്തപുരം: പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ അറസ്റ്റിന്റെ 11 വർഷം പൂർത്തിയാകുന്ന ചൊവ്വാഴ്ച ഐക്യദാർഢ്യസംഗമം നടത്തുമെന്ന് പി.ഡി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷാഫി നദ്വി പത്രസമ്മേളനത്തിൽ അറിയിച്ചു.
'അനീതിയോടു സന്ധിയില്ല, മഅദനി രണ്ടാം നാടുകടത്തലിന് 11 വർഷങ്ങൾ' എന്ന മുദ്രാവാക്യമുയർത്തിയാണ് സംഗമം. ചൊവ്വാഴ്ച മൂന്നിന് പ്രസ് ക്ലബ്ബ് ഹാളിൽ മന്ത്രി ആന്റണി രാജു ഐക്യദാർഢ്യസംഗമം ഉദ്ഘാടനം ചെയ്യും.
നീലലോഹിതദാസൻ നാടാർ, പി.സുരേന്ദ്രൻപിള്ള, ഭാസുരേന്ദ്രബാബു, പാളയം ഇമാം ജോ. വി.പി.സുഹൈബ് മൗലവി, വർക്കല രാജ് തുടങ്ങിയവർ പങ്കെടുക്കും.
Next Story



