കേരളത്തിലും ഗൾഫ് നാടുകളിലും വേരുകളുള്ള സ്പോർട്സ് സംഘടനാ ആയ UTSC (യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) ന്റെ സൗദി ചാപ്റ്റർ ജിദ്ദയിൽ ഇന്ത്യയുടെ ടോക്യോ ഒളിംപിക്‌സിലെ മെഡൽ നേട്ടം ആഘോഷിച്ചു. ഒളിംപിക്‌സ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായാണ് അത്ലറ്റിക്‌സ് ഇനത്തിൽ ഒരു സ്വർണം നേടുന്നത്. 41 വ?ർ?ഷ?ങ്ങ?ൾ?ക്കു ശേഷമാണ് ഇന്ത്യ ഹോക്കിയിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്നത്. പരിപാടിയോടനുബന്ധിച്ച് നടന്ന പ്രദർശന ഫുട്‌ബോൾ മത്സരത്തിൽ UTSC എതിരില്ലാതെ ഒരു ഗോളിന് സോക്കർ ഗയ്സ് ടീമിനെ പരാജയപ്പെടുത്തി. മികച്ച പ്രകടനം കാഴ്ചവെച്ച ഇമ്രാൻ അബ്ദുല്ല ആണ് മാൻ ഓഫ് ദി മാച്ച്. ആവേശകരമായ ഹോക്കി ഷൂട്ടൗട്ട് മത്സരത്തിൽ സമീർ എൻ.വി വിജയിച്ചു.

പരിപാടിയിൽ മലയാളം ന്യൂസ് റിപ്പോർട്ടർ മായിൻകുട്ടി മുഖ്യാഥിതി ആയിരിന്നു. ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയുടെ ഗോൾവല കാത്ത മലയാളിയായ ശ്രീജേഷിനെയും പ്രത്യേകം അനുമോദിച്ചു. UTSC പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന ശ്രീജേഷ് 2019 ൽ UTSC മസ്‌കറ്റ് ചാപ്റ്റർ സംഘടിപ്പിച്ച ഏഷ്യൻ ഹോക്കി ഫെസ്റ്റിന്റെ മുഖ്യ അതിഥി ആയിരിന്നു. മറ്റ് അതിഥികളായി ടി.എം.ഡബ്ല്യൂ.എ പ്രസിഡന്റ് സലിം വി.പി, എൽ.ജി പ്രോഡക്റ്റ് & സർവീസ് ജനറൽ മാനേജർ അബ്ദുൽ ലത്തീഫ് നടുക്കണ്ടി, ബൂപ ഫിനാൻസ് മാനേജർ രിഫാസ് കെ. എം, സാമുഹ്യ പ്രവർത്തകൻ ഇസ്മായിൽ കല്ലായി എന്നിവരും പരിപാടിയിൽ സന്നിതരായിരിന്നു. UTSC സൗദി ചാപ്റ്റർ പ്രസിഡന്റ് ഷംസീർ ഓലിയാട്ട് പരിപാടിയിൽ സ്വാഗതം പറഞ്ഞു. റാസിഖ് വി. പി നന്ദി പ്രകാശനം നടത്തി.