- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ് കൗണ്ടി മാസ്‌ക് മാൻഡേറ്റിന് ടെക്സസ് സുപ്രീം കോടതി സ്റ്റേ
ഡാളസ് : ഡാളസ് കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി കൗണ്ടി ജഡ്ജി ഡാലസ് ഡിസ്ട്രിക്ട് കോർട്ട് ഓഫ് അപ്പീൽസിൽ നിന്നും നേടിയ വിധി ടെക്സസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ആഗസ്ററ് 15 ഞായറാഴ്ചയായിരുന്നു സുപ്രീം കോടതിയുടെ വിധി
ഗവർണർ ഗ്രോഗ് ഏബട്ട് ടെക്സസ് സംസ്ഥാനത്തു മാസ്‌ക് മാൻഡേറ്റ് നീക്കം ചെയ്ത ഉത്തരവിറക്കിയതിന് പുറകെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നആവശ്യപ്പെട്ട് ജില്ലാ കൗണ്ടി ജഡ്ജി കോടതിയെ സമീപിക്കുകയായിരുന്നു വെള്ളിയാഴ്ച കൗണ്ടി ജഡ്ജിയുടെ അപ്പീലിനനുകൂലമായി, ടെക്സസ് ഗവർണറുടെ ഉത്തരവ് താല്ക്കാലികമായി സ്റ്റേ ചെയ്ത് അപ്പീൽ കോടതി വിധി പുറപ്പെടുവിച്ചു.
ഈ ഉത്തരവിനെതിരെ ടെക്സസ് ഗവർണറും, അറ്റോർണി ജനറലും ചേർന്ന് റിപ്പബ്ലിക്കൻസിനനൂകൂലമായ ടെക്സസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഈ കേസിന്റെ അവസാന ഉത്തരവ് വരുന്നതുവരെ ഡാലസ് കൗണ്ടിയിലും ബെക്സർ കൗണ്ടിയിലും ഏർപ്പെടുത്തിയിരുന്ന മാസ്‌ക്ക് മാൻഡേറ്റ് സ്റ്റേ തുടരും.
ഡാലസ് കൗണ്ടിയിലെ പല വിദ്യാഭ്യാസ ജില്ലകളിലും അധ്യായനം ആരംഭിച്ചതോടെ വിദ്യാർത്ഥികൾ മാസ്‌ക്ക് ധരിക്കണമെന്നത് പല സ്‌കൂൾ അധികൃതരും നിർബന്ധമാക്കിയിരുന്നു.
ഓഗസ്റ്റ് 21 നാണ് ടെക്സസ് സുപ്രീം കോടതി ഈ കേസ് കേൾക്കുന്നത്. വിധി അനുകൂലമാകുന്നതുവരെ നടപടികൾ തുടരുമെന്ന് കൗണ്ടി ജഡ്ജി അറിയിച്ചു. ഇതിനായി വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ സഹകരണവും ജഡ്ജി അഭ്യർത്ഥിച്ചു.