ഹ്‌റൈനിൽ ആശൂറ അവധി ദിനങ്ങളായ ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓറഞ്ച് അലർട്ട് ലെവൽ സ്വീകരിക്കും. 103 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്. ബുധൻ ,വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ആശൂറ ചടങ്ങുകളിലെ ഒത്തുകൂടലുകളിൽ സാമൂഹിക അകലം പാലിക്കണമെന്ന് ആവർത്തിച്ചു നിർദ്ദേശം നൽകിയ അധിക്യതർ ഈ രണ്ട് ദിനങ്ങളിലും രാജ്യം ഓറഞ്ച് അലർട്ട് ലവൽ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

അവധി ദിനങ്ങൾ കഴിഞ്ഞ് വെള്ളിയാഴ്ച മുതൽ യെല്ലോ ലെവൽ നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 123 പേർക്ക് കൂടി രോഗം ഭേദപ്പെട്ടതോടെ രാജ്യത്ത് ആകെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 2,68,422 ആയി. പുതുതായി കോവിഡ് സ്ഥിരീകരിച്ച 103 പേരിൽ 36 പേരാണ് പ്രവാസികൾ. 56 പേർക്ക് സമ്പർക്കത്തിലൂടെയും 11 പേർക്ക് വിദേശ യാത്രയിൽനിന്നും രോഗം പകർന്നു. 1113 പേരാണു നിലവിൽ ചികിൽസയിൽ കഴിയുന്നത്.