- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുപാട് സത്പ്രവൃത്തികൾ ചെയ്യുന്ന ഒരു സംഘടനയാണ് അമ്മയെന്ന് മോഹൻ ലാൽ; ഓണക്കോടിയിൽ അതി മനോഹരികളായി താര സുന്ദരികൾ; വീഡിയോ കാണാം
മലയാളി താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിങിനായി ഒത്തുകൂടി മലയാള സിനിമാതാരങ്ങൾ. ചിങ്ങം ഒന്നിന് നടന്ന ജനറൽ ബോഡി യോഗത്തിൽ കോവിഡ് പശ്ചാത്തലത്തിൽ മോഹൻലാൽ അടക്കം ചുരുക്കം ചില താരങ്ങൾ മാത്രമാണ് പങ്കെടുത്തത്. പരിപാടിയിൽ ചില പുതിയ തീരുമാനങ്ങളും പദ്ധതികളും അവതരിപ്പിച്ചു. സിനിമാ രംഗത്ത് സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് അറുപത് വിഭവങ്ങൾ അടങ്ങിയ ഓണക്കിറ്റും കുട്ടികളുടെ പഠന സൗകര്യത്തിന് മൊബൈൽ ഫോണും നൽകി.
മോഹൻലാൽ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചിങ്ങമായതിനാൽ ഓണക്കോടി ഉടുത്താണ് താരസുന്ദരികൾ ചടങ്ങിനെത്തിയത്. നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണപ്രഭ, രചന നാരായണൻകുട്ടി തുടങ്ങി നിരവധിപേർ എത്തിയിരുന്നു. ഒരുപാട് സത്പ്രവൃത്തികൾ ചെയ്യുന്ന ഒരു സംഘടനയാണ് അമ്മയെന്നും, എന്നാൽ ഇത് ആരും മനസ്സിലാക്കുന്നില്ലെന്നും സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. മലയാള സിനിമാ അഭിനേതാക്കൾക്കെല്ലാം ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും, അതിൽ നിന്ന് കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'സിനിമകൾ വീണ്ടും തുടങ്ങണം, നമ്മുടെ സാമ്പത്തിക അടിത്തറ മുന്നോട്ടു കൊണ്ടു വരേണ്ടതായുണ്ട്. ഇനിയും ഒരുപാട് നല്ല പ്രവൃത്തികൾ ചെയ്യാൻ നമുക്ക് സാധിക്കട്ടെ,' മോഹൻലാൽ പറഞ്ഞു. ചടങ്ങിൽ വെച്ച് 'ഒപ്പം അമ്മയും' പദ്ധതിയിലൂടെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടാബുകൾ സമ്മാനിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി നൂറ് ടാബുകളാണ് 'അമ്മയും', മൊബൈൽ ഫോൺ വ്യാപാര ശൃംഖലയിലുള്ള 'ഫോൺ 4'മായി ചേർന്ന് വിതരണം ചെയ്തത്.
അമ്മയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവരങ്ങൾ നൽകാനും, ആളുകളുമായി സംവദിക്കാനുമായി യൂട്യൂബ് ചാനൽ ആരംഭിച്ചു. കവിയൂർ പൊന്നമ്മ അടക്കമുള്ളവർക്ക് ഓണക്കോടി നൽകിക്കൊണ്ട് ചടങ്ങ് ഭംഗിയാക്കി. കെപിഎസി ലളിത, ജഗതി ശ്രീകുമാർ തുടങ്ങിയവർക്കുള്ള ഓണക്കിറ്റ് വീട്ടിൽ കൊണ്ടു പോയി കൊടുക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
ടൊവിനോ തോമസ്, ആസിഫ് അലി, അജു വർഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഷൂട്ടിങ് തിരക്കുകൾ കാരണം മോഹൻലാൽ ചടങ്ങിന്റെ പകുതിയിൽ വച്ച് നന്ദി പറഞ്ഞ് പോവുകയായിരുന്നു. വളരെ പെട്ടന്ന് തീരുമാനിച്ച യോഗമായതിനാൽ ആണ് പലർക്കും പങ്കെടുക്കാൻ സാധിക്കാതിരുന്നത് എന്ന് സിദ്ദിഖ് പറഞ്ഞു.