- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്‌ക് വെക്കാൻ നിർദേശിച്ച എഎസ്ഐയെ മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ
കൊച്ചി: മാസ്‌ക് വെക്കാൻ നിർദേശിച്ച എഎസ്ഐയെ മർദിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി സുഹൈലാണ് പിടിയിലായത്. വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിൽക്കുമ്പോൾ മാസ്‌ക് വെക്കണമെന്ന് നിർദ്ദേശിച്ചതിനാണ് സുഹൈൽ എഎസ്ഐയെ മർദിച്ചത്. മർദ്ദനമേറ്റ മരട് എഎസ്ഐ. കെ.പി. സത്യനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വിട്ടയച്ചു. വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.
മാസ്‌ക് വെക്കാത്തത് എന്തുകൊണ്ടായിരുന്നു എന്ന് ചോദിച്ച എഎസ്ഐയ്ക്ക് നേരെ പ്രതി സുഹൈൽ പ്രകോപനപരമായി അടുക്കുകയായിരുന്നു. എഎസ്ഐയുടെ മുഖത്തേറ്റ മർദനത്തിൽ കണ്ണട ഒടിഞ്ഞ് കണ്ണിൽ കയറി. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. കൊച്ചിയിൽ കൂളർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതി.
Next Story