- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം യു.എസ്സിൽ കരിദിനമായി ആചരിച്ചു
വാഷിങ്ടൻ : പാക്കിസ്ഥാൻ സർക്കാർ ഭീകരവാദികളേയും വിധ്വംസപ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അമേരിക്കയിലെ എക്സ്പോസ് പാക്കിസ്ഥാൻ ക്യാമ്പയിൻ കമ്മിറ്റി വാഷിംങ്ടൻ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. 'ടെററിസ്റ്റ് സ്റ്റേറ്റ്' പാക്കിസ്ഥാൻ എന്ന ബാനറും പിടിച്ചു നിരവധി പേരാണ് റാലിയിൽ പങ്കെടുത്തത്.
ഇന്ത്യയിൽ കാശ്മീരിലും അഫ്ഗാനിസ്ഥാനിലും നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനകളെ പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രകടനക്കാർ യുഎസും സഖ്യ കക്ഷികളും പാക്കിസ്ഥാന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. യുഎസ് ഗവൺമെന്റ് ഇതിന് നേതൃത്വം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 14 എന്നത് സ്വാതന്ത്ര്യദിനമല്ലെന്നും പാക്കിസ്ഥാൻ ബലപ്രയോഗത്തിലൂടെ ബലൂചിസ്ഥാൻ വെട്ടിപിടിച്ചതും പഷ്തൂണിലും , അഫ്ഗാനിസ്ഥാനിലും അവരുടെ സാംസ്‌കാരിക പാരമ്പര്യം തകർക്കും വിധം ഇസ്ലാമിക ടെററിസം നടപ്പിലാക്കുന്നതുമായ ദിവസമാണെന്നും പ്രകടനക്കാർ വിളിച്ചു പറഞ്ഞിരുന്നു
അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാൻ സ്പോൺസേർഡ് ഭീകരവാദത്തിനെതിരെ പോരാടി നിരവധി അമേരിക്കൻ സൈനീകർ ജീവിതം ത്യാഗം ചെയ്യേണ്ടി വന്നിട്ടുണ്ട്. താലിബാൻ- പാക്കിസ്ഥാൻ- ചൈന- ഇറാൻ- തുർക്കി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന അച്ചുതണ്ട് വരുന്ന വർഷങ്ങളിൽ ജനാധിപത്യ രാജ്യങ്ങൾക്കു ഭീഷിണിയാകുമെന്നും പ്രകടനക്കാർ പറഞ്ഞു.
പാക്കിസ്ഥാന് രാജ്യാന്തര സംഘം നൽകുന്ന ആയുധ വിൽപ്പന നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ബലുചിസ്ഥാൻ നാഷനൽ മൂവ്‌മെന്റ്, ഹ്യൂമൺ റൈറ്റ്സ് കോൺഗ്രസ് ഫോർ ബംഗ്ലാദേശ് തുടങ്ങിയ സംഘടനകളാണ് വാഷിംങ്ടൻ എംബസിക്ക് മുമ്പിൽ നടന്ന റാലികൾക്ക് നേതൃത്വം നൽകിയത്.