കൊച്ചി: വിദ്യാർത്ഥികൾക്ക് അവരുടെ കരിയറിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് നേടാൻ സഹായിക്കുന്നതിനായി, ടെസ്റ്റ് പ്രിപ്പറേറ്ററി സേവനങ്ങളുടെ ദേശീയ നേതാവായ ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ലിമിറ്റഡ് ഡിജിറ്റൽ ലേണിംഗിലെ അഗ്രഗാമിയായ ബൈജൂസുമായി ചേർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഓൾ ഇന്ത്യ നീറ്റ് മോക്ക് ടെസ്റ്റ് പ്രഖ്യാപിച്ചു. 2021 ഓഗസ്റ്റ് 22, 29, സെപ്റ്റംബർ 05 എന്നീ തീയതികളിൽ ഓൺലൈനിൽ നടത്തുന്ന സൗജന്യ മോക്ക് ടെസ്റ്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

നീറ്റ് മോക്ക് ടെസ്റ്റിനായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് https://aakashdigital.com/mock/neet-test എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകപരിചയസമ്പന്നരായ ആകാശ് വിദഗ്ദ്ധർ ആണ് പരീക്ഷാ പേപ്പറുകൾ ആസൂത്രണം ചെയ്തിട്ടുള്ളത്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്തുടനീളം മത്സരിക്കുന്ന പരീക്ഷാർത്ഥികൾക്കിടയിൽ അവരുടെ പ്രകടനങ്ങൾ അളക്കാൻ ഉതകുന്ന ഒരു അഖിലേന്ത്യാ റാങ്ക് ലഭിക്കും. ഫലങ്ങളുടെ പ്രഖ്യാപനത്തിന് ശേഷം, നീറ്റ് അപേക്ഷകർക്ക് ശ്രദ്ധ ആവശ്യമുള്ള അവരുടെ ദുർബലമായ മേഖലകൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് ആകാശ് ടീം വിപുലമായ ഒരു വിശകലന റിപ്പോർട്ടും നൽകും. പരീക്ഷയ്ക്ക് ശേഷം, വിദ്യാർത്ഥികൾക്ക് ടെസ്റ്റ് പേപ്പറുകളുടെ ആഴത്തിലുള്ള വീഡിയോ പരിഹാരത്തിലേക്ക് പ്രവേശനം ലഭിക്കും, ഇത് കണ്സെപ്റ്റുകളെയും തിയറികളെയും കുറിച്ച് സമഗ്രമായ ധാരണ ലഭിക്കാൻ സഹായിക്കും.

ഞങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ അഖിലേന്ത്യാ നീറ്റ് മോക്ക് ടെസ്റ്റ് 2021 നടത്തുകയാണ്. വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽപേരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, ഞങ്ങൾ രജിസ്ട്രേഷൻ സൗജന്യമായാണ് നൽകുന്നത്. അന്തിമ പരീക്ഷയ്ക്കിടെ വിദ്യാർത്ഥികൾക്ക് അവരുടെ ഉത്കണ്ഠ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാർത്ഥികൾക്ക് തത്സമയ നീറ്റ് 2021 ടെസ്റ്റിങ് അനുഭവം മാത്രമാണ് മോക്ക് ടെസ്റ്റ് നൽകുന്നത്, ഇത് അവരുടെ തയ്യാറെടുപ്പ് ത്വരിതപ്പെടുത്താനും ഉടനടി പരിഗണന ആവശ്യമുള്ള മേഖലകളിൽ ശ്രദ്ധയൂന്നാനും സഹായിക്കും. ഉത്കണ്ഠകളും സമ്മർദ്ദങ്ങളും അകറ്റിനിർത്തുന്നതിനും ഇത് അവരെ സഹായിക്കുമെന്ന് ആകാശ് എഡ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ശ്രീ. ആകാശ് ചൗധരി പറഞ്ഞു