- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈക്കത്ത് കുളത്തിൽ നിന്നും ലഭിച്ച അസ്ഥികൂടം 40 വയസ്സുള്ള പുരുഷന്റേത്; അസ്ഥികൂടത്തിന്റെ പഴക്കം നിർണയിക്കാനുള്ള പരിശോധനകൾ തുടങ്ങി: അന്വേഷണം നടക്കുന്നത് വൈക്കത്തു നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ച്
വൈക്കം: ചെമ്മനത്തുകരയിൽ കുളത്തിൽനിന്നു ലഭിച്ച അസ്ഥികൂടം 40 വയസ്സുള്ള പുരുഷന്റേതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് വൈക്കത്ത് നിന്നും കാണാതായ ആളുകളുടെ ലിസ്റ്റ് എടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ വൈക്കം മേഖലയിൽ സമാന പ്രായമുള്ള 4 പേരെ കാണാതായതായി പൊലീസ് കണ്ടെത്തി. ഇവരെ കേന്ദ്രീകരിച്ചാകും തുടരന്വേഷണം.
അതേസമയം അസ്ഥികൂടത്തിന്റെ പഴക്കം നിർണയിക്കാനുള്ള പരിശോധന ആരംഭിച്ചു. ഡിഎൻഎ പരിശോധനയ്ക്കുള്ള സാംപിളുകളും ശേഖരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തിലാണ് പരിശോധന നടത്തിയത്. വൈക്കത്തിനടുത്ത് ചെമ്മനത്തുകര കടത്തുകടവിനു സമീപത്തെ വലിയ കുളത്തിൽനിന്നാണ് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയത്. 20 വർഷം മുൻപുവരെ കയർ പിരിക്കാനുള്ള തൊണ്ട് ചീയാൻ ഇട്ടിരുന്ന കുളമാണിത്.
Next Story