- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്താം ക്ലാസ് പരീക്ഷ എഴുതി ഹരിയാനാ മുൻ മുഖ്യമന്ത്രി; 86-ാം വയസ്സിൽ ചൗട്ടാല പരീക്ഷ എഴുതിയത് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ സഹായത്തോടെ
സിർസ: 86-ാം വയസ്സിൽ 10-ാം ക്ലാസ് പരീക്ഷയെഴുതി ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല. ഇംഗ്ലിഷ് പേപ്പറാണ് മുൻ മുഖ്യമന്ത്രി എഴുതിയത്. സിർസ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥി മൽകിയാത് കൗർ മുഖ്യമന്ത്രിയെ പരീക്ഷയെഴുതാൻ സഹായിച്ചു. 2 വർഷം മുൻപ് തിഹാർ ജയിലിലായിരിക്കെ മറ്റു പേപ്പറുകൾ എഴുതിയിരുന്നു.
അദ്ധ്യാപക റിക്രൂട്‌മെന്റ് അഴിമതി കേസിലാണ് 2013 ൽ ചൗട്ടാല ജയിലിലായത്. ജൂലൈയിൽ ജയിൽ മോചിതനായി. 10ാം ക്ലാസ് ഇംഗ്ലിഷ് പേപ്പർ പാസാകാത്തതിനാൽ ചൗട്ടാലയുടെ 12 ാം ക്ലാസ് ഫലം രണ്ടാഴ്ച മുൻപ് ഹരിയാന എജ്യുക്കേഷൻ ബോർഡ് റദ്ദാക്കി.
Next Story