- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎസ് സർവീസിൽ നിന്നും ഭിന്നശേഷിക്കാരെ ഒഴിവാക്കി; ബിഎസ്എഫ്, സിആർപിഎഫ് അടക്കമുള്ള അർധ സൈനിക വിഭാഗങ്ങളിലെ പോരാട്ട യൂണിറ്റുകളിലും ഇനി നിമനമില്ല
ന്യൂഡൽഹി: ഐപിഎസ് ഉൾപ്പെടെയുള്ള സർവീസുകളിലേക്കു ഭിന്നശേഷിക്കാർക്ക് ഇനി നിയമനമില്ല. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിൽ നിന്ന് ഐപിഎസ്, ഡൽഹി ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊലീസ് സർവീസുകൾ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവയെ ഒഴിവാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഈ ജോലികളുടെ സ്വഭാവം പരിഗണിച്ചാണു തീരുമാനമെന്നു വിജ്ഞാപനത്തിൽ പറയുന്നു.
ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, അസം റൈഫിൾസ് തുടങ്ങിയ അർധ സൈനിക വിഭാഗങ്ങളിലെ പോരാട്ട യൂണിറ്റുകളിലേക്കു ഭിന്നശേഷിക്കാർക്കു നിയമനം നൽകുന്നതും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഈ സേനകളിലെ മറ്റു മേഖലകളിലേക്കു ഭിന്നശേഷിക്കാരെ നിയമിക്കുന്നതു തുടരുമെന്നാണു വിജ്ഞാപനം സൂചിപ്പിക്കുന്നത്.
തീരുമാനം ഭിന്നശേഷിക്കാരുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നു നാഷനൽ പ്ലാറ്റ്‌ഫോം ഫോർ ദ് റൈറ്റ്‌സ് ഓഫ് ദ് ഡിസേബിൾഡ് (എൻപിആർഡി) ആരോപിച്ചു. ഡൽഹി പൊലീസ് ഉൾപ്പെടെയുള്ള സേനാ വിഭാഗങ്ങളിൽ ഭിന്നശേഷിക്കാർക്കു വേണ്ടി പ്രത്യേക നിയമനം നടന്നിരുന്നുവെന്നും ഇനി അതില്ലാതാകുമെന്നും എൻപിആർഡി ജനറൽ സെക്രട്ടറി മുരളീധരൻ പറഞ്ഞു.