- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്ക നൽകിയ സ്വാതന്ത്ര്യത്തിൽ വിശ്വസിച്ച് നാടു ഭരിക്കാൻ ഇറങ്ങിയ വനിത ഗവർണർ സലീമ മസാരിയെ കൊന്ന് കെട്ടിത്തൂക്കും; ഭാഗ്യം കൊണ്ട് വിമാനം കയറി ദോഹയിൽ എത്തിയ ആശ്വാസം പങ്കുവച്ച് പോപ്പ് സ്റ്റാർ ആര്യാന സയ്യിദ്
അഫ്ഗാനിസ്ഥാനിൽ നിന്നും സേനയെ പിൻവലിച്ച നടപടി അമേരിക്കയുടെ സഖ്യകക്ഷികൾക്ക് അമേരിക്കയിലുണ്ടായിരുന്ന വിശ്വാസം നശിപ്പിച്ചു എന്ന ആരോപണമുയരുന്നതിനിടയിലാണ് താലിബാനോട് നേരിട്ട് ഏറ്റുമുട്ടിയ വനിത ഗവർണാറിയിരുന്ന സലീമ മസാരി താലിബാന്റെ പിടിയിലാകുന്നത്.
ഭീകരർ അവരെ വധിക്കുമെന്നാണ് അവരുടെ അനുയായികൾ പറയുന്നത്. വനിതകൾ ജോലിക്ക് പോകണമോ, പെൺകുട്ടികൾ സ്‌കൂളിൽ പോകണമോ എന്നൊക്കെയുള്ള കാര്യങ്ങൾ മതനേതാക്കൾ തീരുമാനിക്കും എന്നാണ് ഇപ്പോൾ താലിബാൻ പറയുന്നത്.
സ്ത്രീ സ്വാതന്ത്ര്യം പരക്കെ ഹനിക്കപ്പെടുമെന്ന അവസ്ഥ സംജാതമായതോടെ അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ വനിതാ പോപ്പ് ഗായിക പക്ഷെ അമേരിക്കയിലേക്ക് രക്ഷപ്പെട്ടു. ഗായികയും അഫ്ഗാൻ ടിവിയിലെ ദി വോയ്സ് പരിപാടിയിലെ വിധികർത്താവുമായിരുന്ന ആര്യാന സയീദ് വളരെയധികം ഭാഗ്യം ചെയ്ത ചുരുക്കം ചില അഫ്ഗാനിസ്ഥാനികളിൽ ഒരാളായി മാറിയിരിക്കുകയാണ്. ബുധനാഴ്‌ച്ച കാബൂൾ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന അമേരിക്കൻ ചരക്കുവിമാനത്തിൽ അവർക്ക് നാടുവിടാനായി.
മറക്കാനാകാത്ത ചില രാത്രികൾക്ക് ശേഷം താൻ സുരക്ഷിതയായി ദോഹയിൽ എത്തിയതായി അവർ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഇനി താൻ ഇസ്താംബൂളിലെ വീട്ടിലേക്ക് യാത്രയാവുകയാണെന്നും ഈ 39 കാരി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. പിന്നീട് താൻ തുർക്കീയിലേക്കുള്ള യാത്ര തുടങ്ങിയതായും അവർ അറിയിച്ചു. വീട്ടിൽ എത്തിയതിനു ശേഷം വേണം ഭയമകറ്റി മനസ്സിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനെന്ന് അവർ പറഞ്ഞു. ലോകത്തോടായി പറയുവാൻ തനിക്ക് ഒരുപാട് കഥകളുണ്ടെന്നും അവർ അറിയിച്ചു.
അഫ്ഗാൻ സൈന്യത്തിന് പൂർണ്ണ പിന്തുണ നൽകിയ വ്യക്തികളിൽ ഒരാളായിരുന്നു ആര്യാന. മാത്രമല്ല, അക്കാര്യം പലപ്പോഴായി അവർ തുറന്നു പറഞ്ഞിട്ടുമുണ്ട്. അതുപോലെ താലിബാനെതിരെ തുറന്നടിച്ച് സംസാരിച്ചിരുന്ന ഹസാര ജില്ലയുടെ ഗവർണറായിരുന്ന സലീമ മസാരിയെ പക്ഷെ ഭാഗ്യം തുണച്ചില്ല. അവർ താലിബാന്റെ പിടിയിൽ അകപ്പെടുകയായിരുന്നു.
അതേസമയം അഫ്ഗാനിസ്ഥാനിൽ ജനാധിപത്യ രീതിയിലുള്ള ഒരു ഭരണകൂടം ഉണ്ടാകില്ലെന്ന് താലിബാൻ വ്യക്തമാക്കി. ഇസ്ലാമിക വിശ്വാസങ്ങൾക്ക് എതിരാണതെന്നാണ് വക്താവ് അറിയിച്ചത്. പെൺകുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീകൾ തൊഴിലെടുക്കുന്നതും സംബന്ധിച്ച കാര്യങ്ങൾ മതപണ്ഡിതന്മാർ തീരുമാനിക്കുമെന്നും താലിബാൻ വ്യക്തമാക്കി.
ശരിയത്ത് നിയമത്തിൽ അടിസ്ഥാനമാക്കിയായിരിക്കും താലിബാന്റെ ഭരണക്രമം എന്നും താലിബാൻ വക്താവ് വഹീദുള്ള ഹാഷിമി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ