- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണത്തിന് ശേഷവും റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാം; സൗജന്യ കിറ്റ് വിതരണം പാളിയതോടെ വിശദീകരണവുമായി മന്ത്രി ജി.ആർ.അനിൽ
തിരുവനന്തപുരം: ഓണത്തിന് ശേഷവും റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ സൗകര്യമുണ്ടായിരിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. ഇന്നലെ വരെ 61ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. ഇന്നത്തോടെ അത് 70ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ.
ചില വ്യാപാരികൾ ഓണക്കിറ്റിനെതിരേ പ്രചാരണം നടത്തുന്നുണ്ടെന്നും അനവാശ്യ വിവാദങ്ങൾക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ മന്ത്രി സ്വന്തം നാടായ നിറമൺകരയിലെ റേഷൻ കടയിൽ നിന്ന് ഓണക്കിറ്റ് വാങ്ങി.
ഓണത്തിന് മുൻപ് സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനം പാളിയിരുന്നു. ഇനിയും 30 ലക്ഷത്തിലേറെ കാർഡ് ഉടമകൾക്കാണ് റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് ലഭിക്കാനുള്ളത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ
Next Story