ബർലിൻ: യുഎസ് സൈനിക വിമാനത്തിൽ അഫ്ഗാൻ യുവതിക്കു സുഖപ്രസവം. താലിബാനെ ഭയന്ന് നാടുവിട്ട സ്ത്രീയെ ഗൾഫിൽ എത്തിച്ച ശേഷം അഭയാർഥികൾക്കൊപ്പം അവിടെനിന്ന് സി17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ ജർമനിയിലെ റാംസ്റ്റീൻ വ്യോമതാവളത്തിലേക്കു കൊണ്ടുപോകുമ്പോഴാണു യുവതിക്കു പ്രസവവേദന തുടങ്ങിയത്.

വിമാനം ജർമനിയിൽ ഇറങ്ങിയ ഉടൻ യുഎസ് മെഡിക്കൽ സംഘം വിമാനത്തിനുള്ളിലെത്തി പ്രസവമെടുത്തു. പെൺകുഞ്ഞിനെയും അമ്മയെയും ജർമനിയിലെ ആശുപത്രിയിലേക്കു മാറ്റി. പ്രസവം അമേരിക്കൻ സൈനിക വിമാനത്തിലായതിനാൽ കുഞ്ഞിന് അമേരിക്കൻ പൗരത്വം ലഭിക്കും.