- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മാസം പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ സ്‌കൂളുകൾക്കായി പുതിയ കോവിഡ് മാനദണ്ഡങ്ങളുമായി ഫ്രാൻസ്; കളർ കോഡഡ ഫോർ ലെവൽ ഹെൽത്ത് പ്രോട്ടോക്കൾ അറിയാം
ഫ്രാൻസിൽ സെപ്റ്റംബറിൽ പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇരിക്കെ സ്‌കൂളുകൾക്കായി പ്രത്യേക കോവിഡ് മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഫോർ ലെവൽ പ്രോട്ടോക്കോളിൽ മാസ്‌കുകൾ, സ്പോർട്സ്, അൺവാക്‌സിനേഷൻ ഇല്ലാത്ത വിദ്യാർത്ഥികൾക്കുള്ള സ്വയം ഒറ്റപ്പെടൽ എന്നിവ സംബന്ധിച്ച നിയമങ്ങൾ ആണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.
സർക്കാർ പുറത്തിറക്കിയ കളർ-കോഡഡ് ഫോർ ലെവൽ ഹെൽത്ത് പ്രോട്ടോക്കോൾ ലെവലുകൾ അക്കാലത്തെ ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. സെപ്റ്റംബർ 1 ബുധനാഴ്ച ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഓരോ സ്‌കൂളിനും ഏത് നിറം ബാധകമാണെന്ന് പ്രഖ്യാപിക്കും.
ഗ്രീൻ, യെല്ലോ, റെഡ്്, ഓറഞ്ച് ലെവലുകളയാണ് തിരിച്ചിരിക്കുക. ഇതിൽ ഗ്രിൻ ലെവൽ ഉൾപ്പെടുന്ന സ്‌കൂളുകൾ പ്രൈമറി സ്‌കൂൾ ക്ലാസുകളും കോളജുകളിലെ 6 ഇമെ ക്ലാസുകളും, വിദ്യാർത്ഥികൾക്ക് കുത്തിവയ്പ് എടുക്കാൻ നിയമമില്ല് (ഫ്രാൻസ് നിലവിൽ 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നത്): ഒരു വിദ്യാർത്ഥിയോ സ്റ്റാഫ് അംഗമോ കോവിഡ് -19 ന് പോസിറ്റീവ് ആണെങ്കിൽ ഏഴ് ദിവസത്തേക്ക് അടച്ചിടും.
ക്ലാസിലെ ഒരു വിദ്യാർത്ഥിക്ക് കോവിഡ് -19 പോസിറ്റീവ് ആണെങ്കിൽ, കുത്തിവയ്പ് എടുക്കാത്ത വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് അയയ്ക്കും. കുത്തിവയ്പ് എടുത്ത വിദ്യാർത്ഥികൾക്ക് ഇപ്പോഴും ക്ലാസുകളിൽ പങ്കെടുക്കാം.
ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും കോളജുകളിലും ലൈസുകളിലും വീടിനുള്ളിലും മാസ്‌ക് ധരിക്കണം,സാധ്യമാകുന്നിടത്ത് ഗ്രൂപ്പ് വലുപ്പങ്ങൾ പരിമിതപ്പെടുത്തണം;ദിവസത്തിൽ ഒരിക്കൽ പതിവായി സ്പർശിക്കുന്ന പ്രതലങ്ങൾ അണുവിമുക്തമാക്കുക, ഓരോ സേവനത്തിനും ശേഷം ഡൈനിങ് ടേബിളുകൾ സുചിയാക്കുക എന്നിവ പാലിച്ചിരിക്കണം.
കായിക പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളൊന്നുമില്ലായിരിക്കും.
ഇതിന് പുറമേ യെല്ലോ ലെവലിൽ ഉൾപ്പെടുന്ന സ്‌കൂളുകൾക്ക് വരുന്ന അധിക നിയന്ത്രണങ്ങളിൽ പ്രായവും വിദ്യാഭ്യാസ നിലവാരവും അനുസരിച്ച് ഗ്രൂപ്പ് വലുപ്പങ്ങൾ പരിമിതപ്പെടുത്തണം;ദിവസത്തിൽ പലതവണ സ്പർശിക്കുന്ന പ്രതലങ്ങളുടെ അണുനാശിനിഉപയോഗിക്കൽ. ഔട്ട്ഡോറിൽ അംഗീകൃതമായ ശാരീരികവും കായികവുമായ പ്രവർത്തനങ്ങൾ. ഇൻഡോർ പ്രവർത്തനങ്ങൾ 2 മീറ്റർ ദൂര നിയമങ്ങൾ പാലിക്കണം എന്ന് നിർബന്ധമാണ്.
ഓറഞ്ച് ലെവിലിലുള്ള സ്‌കൂളുകളിൽ കുട്ടികൾ ഇരിക്കുന്ന ദൂരമടക്കം നിയന്ത്രണം ഉണ്ടാകും. പ്രൈമറി സ്‌കൂൾ പ്രായം മുതൽ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഫെയ്‌സ്മാസ്‌കുകൾ വീടിനകത്തും പുറത്തും ആവശ്യമാണ്.ഗ്രൂപ്പുകളിൽ നിന്നുള്ള 2 മീറ്റർ ദൂര നിയമങ്ങൾ മാനിച്ച് വിദ്യാർത്ഥികൾ ഒരേ മേശയിൽ, ഒരേ ഗ്രൂപ്പുകളിൽ ഭക്ഷണസമയത്ത് ഭക്ഷണം കഴിക്കണം എന്നിവ നിയന്ത്രണങ്ങളിൽ ഉൾപ്പെടും.റെഡ് ലവലിലുള്ള സ്‌കൂളുകൾക്ക് ക്ലാസ് പരിമിതി 50 ശതമാനം മാത്രമേ പാടുള്ളൂ.