- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്ക് പ്രവേശിക്കുന്ന സമയം തന്നെ വർക്കം ഫ്രം ഹോം തിരഞ്ഞെടുക്കാൻ അവസരം; അയർലന്റിൽ പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ സർക്കാര്
ജോലിക്ക് പ്രവേശിക്കുന്ന സമയം തന്നെ വർക്കം ഫ്രം ഹോം തിരഞ്ഞെടുക്കാൻ അവസരമൊ രുക്കുന്ന തരത്തിൽ നിയമമാറ്റം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നു. തൊഴിലാളികൾക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള നിയമപരമായ അവകാശം നൽകുന്ന പദ്ധതികൾ ആണ് സർക്കാർ പദ്ധതിയിടുന്നത്.
നിയമം പ്രാബല്ല്യത്തിലായാൽ ജോലിക്ക് പ്രവേശിക്കുന്ന സമയം തന്നെ വർക്കം ഫ്രം ഹോം ആണ് താത്പര്യമെങ്കിൽ അത് തൊഴിലുടമയോട് പറയാം.ഓഫീസിൽ വന്ന് തന്നെ ജോലി ചെയ്യണമെന്ന് തൊഴിലുടമ നിർബന്ധിച്ചാൽ അതിനുള്ള കാരണവും അദ്ദേഹം കാണിക്കണം. ഇനി വർക്ക് ഫ്രം ഹോം ആണ് അനുവദിക്കുന്നതെങ്കിൽ അതിനുള്ള കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ കമ്പനി തന്നെ ജീവനക്കാർക്ക് നൽകണം.
പൊതുമേഖല സ്ഥാപനങ്ങളിൽ ഒരു വർഷത്തെ മുഴുവൻ ജോലി സമയത്തിന്റെ ഇരുപത് ശതമാനം സമയം ''വർക്ക് ഫ്രം ഹോം'' രീതിയിലാക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട് . ഇത്തരം കാര്യങ്ങൾ നടപ്പിൽ വരുത്താനും ജീവിതത്തിന്റേയും തൊഴിലിന്റേയും ഭാഗമാക്കാനുമുള്ള അവസരം കൂടിയാണിതെന്ന് ലിയോ വരദ്ക്കർ പറഞ്ഞു.