- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് ഹാജർ ഇല്ല; വാക്സിൻ സ്വീകരിക്കാത്തവർക്ക് ഓൺലൈൻ പഠനം തുടരാം; സൗദിയിൽ അടുത്താഴ്‌ച്ച മുതൽ കുട്ടികൾ സ്കൂളിലേക്ക് മടങ്ങും
സൗദി അറേബ്യയിൽ പുതിയ അധ്യയനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതോടെ അടുത്താഴ്‌ച്ച മുതൽ കുട്ടികൾ സ്‌കൂളുകളിലേക്ക് മടങ്ങാം. പൂർണമായി വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവരെ ലീവായിട്ടാകും കണക്ക് കൂട്ടുക.അതേസമയം, അവർക്ക് വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
വാക്സിൻ എടുക്കാൻ അർഹതയുള്ള 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കാണ് നിയമം ബാധകം.ഓഗസ്റ്റ് 29ന് സെക്കന്ററി, യൂനിവേഴ്സിറ്റി തലങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങും. നവംബർ ഒന്നിനാണ് ഇതിന് താഴെയുള്ള ഗ്രേഡുകളിലെ ക്ലാസുകൾ തുടങ്ങുക.ഇന്ത്യൻ സ്‌കൂളുകളുടെ നേരിട്ടുള്ള ക്ലാസുകളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
രാജ്യത്തെ അർഹരായ 93 ശതമാനം സ്‌കൂൾ വിദ്യാർത്ഥികൾക്കും ഒരു ഡോസ് വാക്സിൻ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികളും എത്രയും വേഗം വാക്സിൻ എടുക്കുന്നുവെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കളും അദ്ധ്യാപകരും മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.