ദുബൈ: യുഎഇ സ്‌കൂളുകൾ തുറക്കുമ്പോൾ പാലിക്കേണ്ട കോവിഡ് പെരുമാറ്റച്ചട്ടം സംബന്ധിച്ച മാർഗനിർദ്ദേശം പുറത്തിറക്കി.വിദ്യാർത്ഥികൾ പാലിക്കേണ്ട വാക്‌സിനേഷൻ, പി.സി.ആർ പരിശോധന മാനദണ്ഡങ്ങൾ ആണ് പുറത്തിറക്കിയത്. ഇതനുസരിച്ച അക്കാദമിക വർഷം ആരംഭിച്ച 30 ദിവസത്തെ ഗ്രേസ പീരിയഡിന ശേഷം 12 വയസ്സിന താഴെയുള്ള വാകസിനെടുക്കാത്ത കുട്ടികളും മുകളിലുള്ള വാകസിനെടുത്ത കുട്ടികളും എല്ലാ മാസവും പി.സി.ആർ പരിശോധനക്ക വിധേയരാകണം.

12 വയസ്സിൽ കൂടുതലുള്ള വാകസിനെടുക്കാത്ത കുട്ടികൾ എല്ലാ ആഴചയും പി.സി.ആർ പരിശോധന നടത്തണമെന്നും യു.എ.ഇ ആരോഗ്യവകുപ്പ വകതാവ ഡോ. ഫരീദ അൽ ഹുസനി അറിയിച്ചു.ഗ്രേസ പീരിയഡായി അനുവദിച്ച സമയത്തിനുള്ളിൽ എല്ലാ വിദ്യാർത്ഥികളും വാകസിൻ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ ഒരുമാസം എല്ലാ വിദ്യാർത്ഥികളും രണ്ടാഴചയിൽ പി.സി.ആർ പരിശോധന നടത്തണം.

കുട്ടികളുടെ കുത്തിവെപ്പി?െന്റ തെളിവ രക്ഷിതാക്കൾ അൽ ഹുസൻ ആപ്പിൽ കാണിക്കുകയും പി.സി.ആർ പരിശോധന ഫലം പ്രിന്റ ചെയത സകൂളിൽ കൊണ്ടുവരുകയും ചെയ്യണമെന്ന പെരുമാറ്റച്ചട്ടം നിഷകർഷിക്കുന്നു. വിദൂര പഠനം വാകസിനെടുത്തവർക്കും എടുക്കാത്തവർക്കും ഉപയോഗിക്കാവുന്ന രൂപത്തിൽ തുടരും. ആരോഗ്യകാരണങ്ങളാൽ വാകസിനെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റ ലഭിക്കുമെന്നും കൃത്യമായ ഇടവേളകളിൽ പി.സി.ആർ പരിശോധന മതിയാകുമെന്നും ഡോ. ഫരീദ  വ്യക്തമാക്കി.