- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് കോവിഡ് വിമുക്തനായി
ഓസ്റ്റിൻ::ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് കോവിഡ് വിമുക്തനായി..ഇന്നു (ഞായറാഴ്ച} നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയതെന്നു അഞ്ചു മണിക് ഗവർണർ ട്വിറ്ററിൽ കുറിച്ച് .നാലു ദിവസത്തിന് മുൻപാണ് കോവിഡ് സ്ഥിരീകരിച്ചതെങ്കിലും .രോഗത്തിന്റ കാര്യമായ ഒരു ലക്ഷണവും ഇല്ലായെന്നും തന്റെ പ്രവർത്തനങ്ങൾക്കു യാതൊരു തടസ്സവും ഇല്ലെന്നും .തൻ പൂർണമായും ആരോഗ്യവാനാണെന്നും ഗവർണർ പറഞ്ഞിരുന്നു .രണ്ടു ഡോസ് കോവിഡു വാക്സിൻ ഗവർണർ സ്വീകരിച്ചിരുന്നുവെങ്കിലും കോവിഡ് പോസിറ്റീവാകുകയായിരുന്നുവെന്നാണ് ഗവർണർ ഓഫീസ് അറിയിച്ചിരുന്നത് .കോവിഡ് കുത്തിവെപ്പ് നടത്തിയവർക്കും കോവിഡ്സ്ഥിരീകരിക്കുന്ന സംഭവങ്ങൾ നിരവധിയാണ്
ഔദ്യോഗീക വസതിയിൽ സ്വയം മാറി താമസിച്ചിരുന്ന ഗവർണർക്ക് കൂടുതൽ ഇൻഫെക്ഷൻ വരാതിരിക്കുന്നതിനു മോണോക്ലോണൽ ആന്റിബോഡി ചികിൽസയാണ് നൽകിയതെന്നു കമ്യുണിക്കേഷൻസ് ഡയറക്ടർ മാർക്ക് മൈനർ അറിയിച്ചു. റീജെനറോൺ ഫാർമസ്യൂട്ടിക്കൽസ് ആണ് ഇത് ഉദ്പാദിപ്പിക്കുന്നത്.
മാസ്‌ക്ക് ധരിക്കണമെന്നു നിബന്ധനകൾക്കെതിരെ ശ ക്തമായ പ്രചരണം നടത്തുകയും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്തുകയും ചെയ്ത റിപ്പബ്ലിക്കൻ ഗവർണറാണ് ഗ്രെഗ് ആബട്ട്.
കോവിഡ് നെഗറ്റീവായെങ്കിലും ഡോക്ടർമാരുടെ നിര്‌ദേശപ്രകാരം ക്വാറെന്റനിൽ തുടരുമെന്നും ഗവർണർ അറിയിച്ചു.