- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കാർഷീക വിഭവങ്ങളാൽ സമ്പന്നമായ ഡാളസ് സെന്റ് പോൾസ് ആദ്യഫല ശേഖരം
മസ്‌കിറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ഓഗസ്റ്റ് 22 ഞായറാഴ്ച വിശുദ്ധ കുർബാനക്കുശേഷം സംഘടിപ്പിച്ച കാർഷീക വിഭവങ്ങളാൽ സമ്പന്നമായ ആദ്യഫല ശേഖരം കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്നും തികച്ചും വ്യത്യസ്തമായി ..ഗൃഹാതുരത്വത്തിന്റെ സ്മരണകളുയർത്തി. കേരളത്തിന്റെ കാർഷീക വിഭവങ്ങളായ പയറു ,കുംബളം, ,പാവക്ക ,പടവലം ,വെണ്ടക്കായ, പച്ചമുളക് ,മുരിഞ്ഞിക്ക,കോവക്ക , തക്കാളി തുടങ്ങി ഉത്പന്നങ്ങൾ ,കൂടാതെ വിവിധ തരത്തിലുള്ള വാഴകൾ ,അമ്പഴ മരം ,മുരിഞ്ഞ തൈ ,മുല്ലച്ചെടി ,മുളകും തൈകൾ ,ചേന തൈ ,പപ്പായ തൈ എന്നിവയും ഈ വർഷത്തെ പുതുമയാർന്ന വിഭവങ്ങളായിരുന്നു. .
ഏഴാം കടലിനക്കരെ താമസിക്കുമ്പോഴും ജനിച്ച നാട്ടിലെ ഓണാഘോഷത്തിന്റെ സ്മരണകൾ അയവിറക്കിയാണ് കോവിഡിന്റെ ഭീഷിണിയെ പോലും അവഗണിച്ചു വിശ്വാസ സമൂഹം ഇന്നു പള്ളിയിൽ സംഘടിപ്പിച്ച ആദ്യഫല ശേഖര പെരുന്നാളിൽ മത്സരിച്ചു പങ്കെടുത്തത് .ഇടവക വികാരി മാത്യു തോമസ് അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഓക്ഷനു ഇടവക ട്രസ്റ്റീ എൻ വി എബ്രഹാം, ഉമ്മൻ കോശി ,എബ്രഹാം മേപ്പുറത്തു , സെക്രട്ടറി തോമസ് ഈശോ ,എന്നിവർ നേത്ര്വത്വം നൽകി .