- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഴ്സലോണിയ അടക്കമുള്ള നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോടതി; കറ്റലോണിയ പ്രാദേശിക സർക്കാരിന്റെ അഭ്യർത്ഥന സ്പാനിഷ് കോടതി തള്ളി
ബാഴ്സലോണയിലും മറ്റ് നഗരങ്ങളിലും കൊറോണ വൈറസ് കർഫ്യൂ പുനഃസ്ഥാപിക്കണമെന്ന കറ്റലോണിയ പ്രാദേശിക സർക്കാരിന്റെ അഭ്യർത്ഥന സ്പാനിഷ് കോടതി തിങ്കളാഴ്ച നിരസിച്ചു, അണുബാധകൾ കുറഞ്ഞതിനാൽ ഈ നടപടി 'അനുപാതമില്ലാത്തതാണെന്ന്' കോടതി അറിയിച്ചു.
ഏഴ് ദിവസ കാലയളവിൽ 100,000 നിവാസികൾക്ക് 125 കേസുകൾ കവിഞ്ഞാൽ 20,000 നിവാസികളോ അതിൽ കൂടുതലോ ഉള്ള മുനിസിപ്പാലിറ്റികളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ ആണ് കറ്റാലൻ സർക്കാർ വെള്ളിയാഴ്ച കോടതിയുടെ അനുമതി തേടിയത്്.
ബാഴ്‌സലോണ ഉൾപ്പെടെ 62 മുനിസിപ്പാലിറ്റികൾക്കും ലോററ്റ് ഡെൽ മാർ, സലൂ, കാംബ്രിൽസ് തുടങ്ങിയ പ്രശസ്തമായ ബീച്ച് റിസോർട്ടുകൾക്കും ഇത് ബാധകമായിരുന്നു.7.8 ദശലക്ഷം ആളുകൾ താമസിക്കുന്ന വടക്കുകിഴക്കൻ മേഖലയിലെ മിക്ക മുനിസിപ്പാലിറ്റികളിലും ജൂലൈ പകുതിയോടെ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ നീട്ടാൻ കാറ്റലോണിയയിലെ സുപ്രീം കോടതി വിസമ്മതിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ അഭ്യർത്ഥനയും തള്ളിയത്.
കറ്റലോണിയ ഹൈക്കോടതി മൂന്ന് തവണ കർഫ്യൂ നീട്ടാൻ പച്ചക്കൊടി കാട്ടിയിരുന്നു, എന്നാൽ ഈ നടപടി ഇപ്പോൾ 19 മുനിസിപ്പാലിറ്റികളിൽ മാത്രമാണ് ആവശ്യമെന്ന് കോടതി പറയുന്നു.ജൂലൈ പകുതിയോടെ കർഫ്യൂ ഏർപ്പെടുത്തിയപ്പോൾ കാറ്റലോണിയയിൽ 100,000 നിവാസികൾക്ക് 1,000 ൽ അധികം കേസുകൾ ഉണ്ടായിരുന്നു, ഇത് സ്‌പെയിനിന്റെ ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്.എന്നാൽ വെള്ളിയാഴ്ച വരെ, ആ കണക്ക് 302 ആയി കുറഞ്ഞു, ഇത് ദേശീയ ശരാശരിയായ 345 നേക്കാൾ കുറവാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.