- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ആയിരക്കണക്കിന് വരുന്ന ട്രക്ക് ഡ്രൈവർമാർ 24 മണിക്കൂർ സമരത്തിന്; വെള്ളിയാഴ്‌ച്ച നടക്കുന്ന സമരം വാക്‌സിനേഷൻ, ഇന്ധന, ഭക്ഷണ സാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തും
ഒരു ദശകത്തിനിടെ ആദ്യമായി ഓസ്ട്രേലിയയിലെ റോഡ് ഗതാഗതം ശൃംഖലയിലെ ട്രക്ക് ഡ്രൈവർമാർ സമരവുമായി രംഗത്തിറങ്ങുന്നു.വെള്ളിയാഴ്‌ച്ച പ്രഖ്യാപിച്ചിരിക്കുന്ന സമരം 24 മണിക്കൂർ നീളുന്നതോടെ വാക്‌സിനേഷൻ, ഇന്ധന, ഭക്ഷണ സാധനങ്ങളുടെ വിതരണത്തെ തടസ്സപ്പെടുത്തും.
'തൊഴിൽ സ്ഥലങ്ങളിലെ അവകാശങ്ങൾക്ക് വേണ്ടി മാസങ്ങൾ നീണ്ട പരാജയപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഡ്രൈവർമാരുടെ യൂണിയൻ 24 മണിക്കൂർ പണിമുടക്കിന് ഒരുങ്ങുന്നത്.മൾട്ടി-ബില്യൺ ഡോളർ ലോജിസ്റ്റിക് കമ്പനിയായ ടോളിനും ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയനും (TWU) തമ്മിലുള്ള ചർച്ചകൾ ആണ് പരാജയപ്പെട്ടത്.
സമരം രാജ്യത്തിന്റെ വിതരണ ശൃംഖലകളെ സമ്മർദ്ദത്തിലാക്കും. കോവിഡ് പാൻഡമെക് വാക്‌സിനേഷൻ വിതരണത്തെയും ബാധിക്കുമോയെന്ന ആശങ്ക നിലവിലുണ്ട്.7,000 ടോൾ തൊഴിലാളികൾ പണിമുടക്കും.ഓവർടൈം വേതനം വെട്ടിക്കുറയ്ക്കാനും പുതിയ കുറഞ്ഞ കോൺട്രാക്ടർ വേതനം ഏർപ്പെടുത്താനുമുള്ള പുതിയ നിർദ്ദേശങ്ങൾക്കെതിരെയാണ് പ്രതിഷേധം.