- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് അമേരിക്കാ മാർത്തോമാ ഭദ്രാസനം മെസഞ്ചർ ദിനമാചരിച്ചു
ന്യൂയോർക്ക് : നോർത്ത് അമേരിക്കാ യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗീകാ പ്രസിദ്ധീകരണമായ 'മെസഞ്ചർ' ദിനാചരണം ഓഗസ്റ്റ് 22ന് ഭദ്രാസനാതിർത്തിയിലുള്ള എല്ലാ ഇടവകളിലും ആഘോഷിച്ചു.
സെപ്റ്റംബർ 30 വരെ ഇതിന്റെ ഭാഗമായി മെസഞ്ചർ വരിക്കാരെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് ഭദ്രാസനം രൂപം നൽകി. ഭദ്രാസനത്തിലെ എല്ലാ ഇടവക ഭവനങ്ങളിലും 'മെസഞ്ചറിന്റെ' പ്രതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു മാസം നീണ്ടു നിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾക്കു ഭദ്രാസനത്തിൽ തുടക്കം കുറിച്ചത്. പ്രൊമോട്ടർമാരും വികാരിമാരും ഓരോ ഇടവകകകളും സന്ദർശിച്ചു. മെസഞ്ചർ വരിക്കാരാകുന്നതിന്റെ പ്രാധാന്യം ഇടവക ജനങ്ങളെ അറിയിക്കും.
മെസഞ്ചറിന്റെ ആയുഷ്‌ക്കാല വരിസംഖ്യ 300 ഡോളറും മൂന്ന് വർഷത്തേക്ക് 33 ഡോളറുമാണ്.മാർത്തോമാ മെത്രാപൊലീത്താ ,ഭദ്രാസന എപ്പിസ്‌ക്കോപ്പാ എന്നിവരുടെ സന്ദേശങ്ങളും, ഭദ്രാസന ഇടവകകളിലെ പ്രവർത്തന റിപ്പോർട്ടുകളും, കാലോചിത വിഷയങ്ങളെകുറിച്ചുള്ള ലേഖനങ്ങളും, ബൈബിൾ പഠനവുമാണ് മെസഞ്ചറിൽ ഉൾക്കൊള്ളഇച്ചിരിക്കുന്നത്.
കഴിഞ്ഞ നാല്പതുവർഷമായി മെസഞ്ചറിന് ഇടവക ജനങ്ങൾ നൽകിയിരുന്ന സഹകരണം തുടർന്നും ഉണ്ടാകണമെന്നും, പുതിയതായി മെസഞ്ചറിന്റെ വരിക്കാരാകുന്നതു പ്രത്യേകം താൽപര്യമെടുക്കണമെന്നും ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാർ ഫിലിക്ലനിയോസ് മാർത്തോമാ സംഭാഗംങ്ങളോട് അഭ്യർത്ഥിച്ചു.