- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 വയസ്സുകാരിയെ വീട്ടിൽ കയറി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ: വായിൽ തുണി തിരുകിയ ശേഷം കഴുത്തിൽ ഷാൾ മുറിക്കി കൊല്ലാൻ ശ്രമിച്ചത് 20കാരൻ: യുവാവാനെ അറസ്റ്റ് ചെയ്ത് പൊലീസ്
മണ്ണാർക്കാട്: തിരുവിഴാംകുന്നിൽ 16 വയസ്സുകാരിക്ക് നേരെ വധശ്രമം. ജംഷീർ എന്ന 20 വയസ്സുകാരനായ യുവാവാണ് പെൺകുട്ടിയെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ സാരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജംഷീറിനെ കസ്റ്റഡിയിലെടുത്തു.
തിരുവിഴാംകുന്ന് മലേരിയത്ത് വീട്ടിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണു സംഭവം. പെൺകുട്ടിയുടെ മുറിയിൽ നിന്നും ചെറിയ ശബ്ദം കേട്ടതിനെ തുടർന്ന് വല്യുമ്മ എത്തിയപ്പോഴാണ് കൊച്ചുമകളെ കൊല്ലാൻ ശ്രമിക്കുന്ന ജംഷീറിനെ കണ്ടത്. പെൺകുട്ടിയുടെ വായിൽ തുണി തിരുകിയ നിലയിലും കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലുമായിരുന്നു. വല്യുമ്മയെ കണ്ട പ്രതി ഇവരെ ചവിട്ടി വീഴ്‌ത്തിയ ശേഷം കടന്നു കളഞ്ഞു. ഇവർ ബഹളം വച്ചതിനെ തുടർന്ന് അയൽക്കാർ ഓടിയെത്തിയപ്പോൾ പെൺകുട്ടി അബോധാവസ്ഥയിലായിരുന്നു.
കഴുത്തിലെ ഷാൾ മാറ്റി ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ വല്യുമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കു ബോധം വന്നെങ്കിലും സംസാരിക്കാനുള്ള സ്ഥിതിയിലല്ല. മജിസ്‌ട്രേറ്റ് എത്തിയെങ്കിലും സംസാരിക്കാൻ സാധിക്കാത്തതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നു മണ്ണാർക്കാട് ഡിവൈഎസ്‌പി വി.എ. കൃഷ്ണദാസ് പറഞ്ഞു.
സംഭവം നടക്കുന്ന സമയം പെൺകുട്ടിയെക്കൂടാതെ വല്യുമ്മയും പത്തു വയസ്സുള്ള സഹോദരനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവ് ബന്ധുവിന് അസുഖമായതിനാൽ അവരുടെ അടുത്തായിരുന്നു. എങ്ങനെയാണ് അകത്തു കടന്നതെന്നും എന്തിനാണ് കുട്ടിയെ ആക്രമിച്ചതെന്നും ജംഷീറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയാകുകയോ പെൺകുട്ടിയുടെ മൊഴിയെടുക്കുകയോ ചെയ്താലേ വ്യക്തമാവൂ എന്നു പൊലീസ് പറഞ്ഞു.