- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്കാർക്കായി വാതിൽ തുറന്ന് സൗദി; സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് നേരിട്ട് നാട്ടിൽ പോയി വരാം
റിയാദ്: ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്കാർക്കായി സൗദി അറേബ്യ വാതിൽ തുറന്നു. സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് നേരിട്ട് നാട്ടിൽ പോയി വരാനും തിരികെ പ്രവേശിക്കാനും ആകും. ഇതോടെ സൗദിയിൽ നിന്നും പുറത്ത് കടക്കുന്ന ഇന്ത്യക്കാർക്ക് മറ്റൊരു രാജ്യത്തെ ക്വാറന്റീൻ വാസം കൂടാതെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം. സൗദിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് കാത്തിരിക്കുകയാണെന്നും എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
ഇതോടെ സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സൗദി ഇഖാമയുള്ള ഇന്ത്യക്കാർക്ക് നേരിട്ട് നാട്ടിൽ പോയി വരാനുള്ള വഴി തെളിഞ്ഞു. കൂടാതെ രണ്ട് ഡോസ് സ്വീകരിച്ച് അവധിക്ക് പോയി തിരിച്ചു വരാനാകാതെ കുടുങ്ങിയവർക്കും മറ്റു രാജ്യങ്ങളിൽ 14 ദിവസം കഴിയാതെ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം. സൗദി വിദേശ കാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ ദീർഘകാലമായി പ്രതിസന്ധിയിലായ യാത്രാ പ്രശ്നത്തിനാണ് അറുതി വന്നിരിക്കുന്നത്.
2020 മാർച്ച് 15 നാണ് കൊറോണ വൈറസ് വ്യാപന ഫലമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ സൗദി നിർത്തിവച്ചത്. അതേസമയം, മറ്റു രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചവർക്ക് പുതിയ നിർദേശ പ്രകാരം ആദ്യ ഘട്ടത്തിൽ സൗദിയിലേക്ക് പ്രവേശനം സാധ്യമാകില്ല. ഇടക്കാലത്ത് രാജ്യാന്തര അതിർത്തികൾ തുറന്നിരുന്നെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കാനുള്ള വിലക്ക് തുടരുകയായിരുന്നു. എന്നാൽ എപ്പോൾ മുതലാണ് നിയന്ത്രണങ്ങൾ നീക്കുകയെന്നോ മറ്റു നിബന്ധനകൾ സംബന്ധിച്ച വിവരങ്ങളോ ഇപ്പോഴും വ്യക്തമല്ല. മറ്റു കോവിഡ് നിബന്ധനകൾ പൂർണമായും പാലിച്ചായിരിക്കണം യാത്രകൾ.