- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ വിറക് കമ്പുകൊണ്ട് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കാണാനില്ല: പൊലീസ് അന്വേഷണം തുടങ്ങി
ഇടുക്കി: യുവാവിനെ വാടക വീട്ടിൽ ദുരൂഹ സാാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അണക്കര എട്ടാംമൈൽ സ്വദേശി മണിയെ(40) ആണ് വിറകുകമ്പ് കൊണ്ടുള്ള അടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. പൂപ്പാറ ചൂണ്ടലിനു സമീപമുള്ള വാടകവീട്ടിൽ നിന്നാണ് മണിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് എട്ടാംമൈൽ സ്വദേശി പ്രകാശിനെ (42) കാണാനില്ല. സംഭവത്തിൽ ശാന്തൻപാറ പൊലീസ് അന്വേഷണമാരംഭിച്ചു.
സുഹൃത്തുക്കളായ മണിയും പ്രകാശും മൂന്ന് മാസമായി ചൂണ്ടലിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്നു. മഴയെത്തുടർന്ന് എസ്റ്റേറ്റിൽ പണികൾ നിർത്തിയതോടെ രണ്ടാഴ്ച മുൻപ് ഇരുവരും ചൂണ്ടലിനു സമീപം വീട് വാടകയ്ക്കെടുത്ത് സമീപത്തെ ഏലത്തോട്ടങ്ങളിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇരുവരെയും കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് നാട്ടുകാർ അവസാനമായി കണ്ടത്.
ഇന്നലെ രാവിലെ വാടകവീടിന്റെ ഉടമ കാളിയപ്പൻ എത്തിയപ്പോഴാണ് വീടിനകത്ത് മണിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുക ആയിരുന്നു. വീടിനകത്ത് രക്തം പുരണ്ട വിറകുകമ്പ് കണ്ടെത്തിയിട്ടുണ്ട്. മമണിയും പ്രകാശും മദ്യപിച്ച് വഴക്കിട്ടതിനെത്തുടർന്നുള്ള അടിപിടിയാകാം കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് സംശയിക്കുന്നു. പ്രകാശ് തമിഴ്നാട്ടിലേക്കു കടന്നതായി സൂചനയുണ്ട്. മണിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.