- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശു ക്രുസ്തുവിന്റെ പുനരവതാരമെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തി; കൈകാലുകൾ ബന്ധിച്ച് ജീവനോടെ സംസ്കാരം; മൂന്നാം ദിനം ഉയർത്തെഴുന്നേൽക്കുന്ന പാസ്റ്ററെ കാണാൻ കുഴി മാന്തിയ വിശ്വാസികൾ കണ്ടത് മരണം; സാംബിയയിലെ 22കാരൻ കാട്ടിയ അബദ്ധത്തിന്റെ കഥ
ലുസാക്ക: യേശു ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ് വിശ്വാസം വീണ്ടും യാഥാർത്ഥ്യമാക്കാൻ ശ്രമിച്ച സാംബിയൻ പാസ്റ്റർക്ക് ദാരുണ മരണം. 22കാരനായ ജെയിംസ് സക്കാരയാണ് യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ് പുനർസൃഷ്ടിക്കാൻ ഒരുങ്ങിയത്.
കൈകാലുകൾ കെട്ടി സാംബിയൻ പാസ്റ്റർ കുഴിക്കുള്ളിൽ കഴിയാനാണ് തീരുമാനിച്ചത്. അതും ഉയർത്തെഴുന്നേൽപ്പ് മോഡലിൽ മൂന്ന് ദിവസം. തന്റെ അനുയായികളെ താൻ യേശുവിന് സമാന ശക്തിയുള്ള വ്യക്തിയാണെന്ന് തെറ്റിധരിപ്പിച്ചാണ് പാസ്റ്റർ ഇതു ചെയ്തത്. പാസ്റ്ററിന്റെ വിശ്വാസധാരയിലുള്ള മൂന്ന് അംഗങ്ങളാണ് കൈകാലുകൾ ബന്ധിച്ച് കുഴിയിലാക്കിയത്. മൂന്ന് ദിവസത്തിന് ശേഷം ജീവൻ നഷ്ടപ്പെട്ട പാസ്റ്ററെയാണ് വിശ്വാസികൾക്ക് കിട്ടിയത്.
സാംബിയയുടെ കിഴക്കൻ പ്രവശ്യയിലാണ് സമാനതകളില്ലാത്ത അന്ധവിശ്വാസ പരീക്ഷണം നടന്നത്. സിയോൺ സഭയിലെ പാസ്റ്ററാണ് കൊല്ലപ്പെട്ടത്. യേശുക്രിസ്തുവിനെ അനുകരിച്ചു കൊണ്ടാണ് തന്നെ ജീവനോടെ കുഴിച്ചിടാനുള്ള നിർദ്ദേശം സഭയിലെ വിശ്വാസികൾക്ക് മുമ്പിൽ വച്ചത്. ശവകല്ലറ കുഴിക്കാനായി എത്തിയ മൂന്ന് വിശ്വാസികളും പാസ്റ്ററുടെ വാക്കുകൾ അതേപടി വിശ്വസിച്ചു.
ഉയർത്തെഴുന്നേൽപ്പിന് പോകും മുമ്പ് ബൈബിൾ വചനങ്ങൾ വായിച്ച് അവിടെ ഉണ്ടായിരുന്നവർക്ക് വിശ്വാസത്തിന്റെ ആത്മവിശ്വാസവും നൽകി. കുഴിച്ചട്ട വിശ്വാസികൾ മൂന്ന് ദിവസത്തിന് ശേഷം ഉയർത്തെഴുന്നേൽക്കുന്ന പാസ്റ്ററെ കിട്ടാൻ കുഴി മാന്തി. അപ്പോൾ മരിച്ച പാസ്റ്ററെയാണ് കിട്ടിയത്.
വിശ്വാസികൾ തന്നെയാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. സഹായികളായ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. മരിച്ച പാസ്റ്ററിന്റെ ഭാര്യ ഗർഭിണിയുമാണ്.
മറുനാടന് മലയാളി ബ്യൂറോ