- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവോണം കഴിഞ്ഞതറിയാതെ പൂക്കളുമായി എത്തി; മംഗളൂരു സ്വദേശികൾക്ക് ലക്ഷങ്ങൾ നഷ്ടം
കാഞ്ഞങ്ങാട്: തിരുവോണം കഴിഞ്ഞതറിയാതെ പൂക്കളുമായി എത്തിയ മംഗളൂരു സ്വദേശികൾക്ക് ലക്ഷങ്ങളുടെ നഷ്ടം. മംഗളൂരു ബന്ദർ സ്വദേശികളായ അസീസ്, ഫാറൂഖ്, മുബിൻ, ഇംതിയാസ് എന്നിവരാണ് ഞായറാഴ്ച രാവിലെ പൂക്കളുമായി കാഞ്ഞങ്ങാടെത്തിയത്. തിരുവോണം തിങ്കളാഴ്ചയാണെന്ന് ഇവരെ തെറ്റിധരിപ്പിച്ചതിനെ തുടർന്നാണ് ലക്ഷങ്ങൾ വില വരുന്ന പൂക്കളുമായി ഇവർ നഗരത്തിലെത്തിയത്.
മംഗളൂരു സ്വദേശിയായ അസർ ആണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ഇവർ പറയുന്നു. ഇവിടെയെത്തിയപ്പോഴാണ് ഓണം കഴിഞ്ഞ വിവരം അറിഞ്ഞത്. മല്ലിക, ജമന്തി, മുല്ലപ്പൂ, റോസ്, അരളി തുടങ്ങിയ 2 ലക്ഷത്തോളം രൂപയുടെ പൂക്കളാണ് ഇവർ കൊണ്ടു വന്നത്. ഒരുമുഴം പൂവിന് 20 രൂപയ്ക്ക് വിൽപന നടത്തിയിട്ടും ആരും വാങ്ങാനെത്തിയില്ല. ആകെ 3000 രൂപയുടെ പൂക്കൾ മാത്രമാണ് ചെലവായത്. ഇതിൽ 2500 രൂപ വാടകയും ഭക്ഷണത്തിനുമായി ചെലവായി. ദിവസങ്ങൾ പിന്നിട്ടതോടെ പൂക്കൾ വാടുകയും ചെയ്തു.