- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ നിശ്ചയം നടക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ വാഹനാപകടം; യുവതി മരിച്ചു
വിതുര: വിവാഹ നിശ്ചയം നടക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ജോലിസ്ഥലത്തേക്കു പോകവേ സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വിതുര കൊപ്പം നെല്ലിക്കുഴി തടത്തരികത്ത് വീട്ടിൽ സുരേഷിന്റെയും അനിതയുടെയും മകൾ ആര്യ(24)യാണ് മരിച്ചത്.
വിവാഹനിശ്ചയത്തിനു ചാർത്താനുള്ള പൂവ് രണ്ടു മടക്കായി കെട്ടിത്തരണമെന്ന് വിതുരയിലെ പൂക്കടയിൽ ഏർപ്പാടുചെയ്തിട്ടാണ് ചൊവ്വാഴ്ച രാവിലെ ആര്യ ജോലിക്കു പോയത്. പിന്നാലെ അപകടം സംഭവിക്കുക ആയിരുന്നു. വിതുര-ചുള്ളിമാനൂർ റോഡിൽ പതിനെട്ടാംകല്ല് കുരിശടിക്കു സമീപത്ത് പത്തുമണിയോടെയായിരുന്നു അപകടം. കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ എക്‌സ്‌റേ ടെക്‌നീഷനായി ജോലിനോക്കുന്ന ആര്യ, ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. സ്‌കൂട്ടറിന്റെ പിൻവശത്തെ ടയറാണ് പൊട്ടിത്തെറിച്ചത്.
റോഡിലേക്കു തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ആര്യയെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പറണ്ടോട് മലയടി സ്വദേശിയുമായുള്ള വിവാഹനിശ്ചയം വ്യാഴാഴ്ച നടക്കാനിരിക്കേയാണ് മരണം. ആര്യയുടെ അച്ഛൻ സുരേഷ് വിദേശത്താണ്. ശവസംസ്‌കാരം പിന്നീട്.