- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഡെൽറ്റ വകഭേദം വന്നാൽ സാധാരണ കോവിഡിനേക്കാൾ 300 ഇരട്ടി വൈറസ് നിക്ഷേപം; കോവിഡ് രോഗികളുടെ സർജറിക്കിടെ ബ്ലഡ് ക്ലോട്ട് വരാനുള്ള സാധ്യത രണ്ടിരട്ടി; കോവിഡ് കാലത്തെ രണ്ടു വാർത്തകൾ
ഇനിയും മനുഷ്യന് പൂർണ്ണമായും മനസ്സിലാക്കാൻ കഴിയാത്ത കൊറോണയെന്ന ഭീകരനെ കുറിച്ച് തുടരുന്ന പഠനങ്ങൾ ഓരോ ഘട്ടത്തിലും വെളിപ്പെടുത്തുന്നത് കൂടുതൽ കൂടുതൽ ഭയാനകമായ സത്യങ്ങളാണ്. ദക്ഷിണ കൊറിയയിൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത് ഡെൽറ്റ വകഭേദമാണ് നിങ്ങളെ ബാധിച്ചിട്ടുള്ളത് എങ്കിൽ, മറ്റു വകഭേദങ്ങൾ ബാധിച്ചാലുള്ളതിനേക്കാൾ 300 ഇരട്ടി വൈറസ് നിങ്ങളുടെ ശരീരത്തിൽ കാണുമെന്നാണ്. ഒരു മനുഷ്യന്റെ രക്തത്തിൽ ഉണ്ടാകുന്ന വൈറസിന്റെ അളവിനെയാണ് വൈറൽ ലോഡ് എന്നു പറയുന്നത്. ഡെൽറ്റബാധിച്ചവരിൽ വൈറൽ ലോഡ് വളരെ കൂടുതലായിരിക്കും എന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നത്.
എന്നാൽ, ഇതിനർത്ഥം ഡെൽറ്റ വകഭേദത്തിന് അതിവ്യാപനശേഷി ഉണ്ടെന്നുള്ളതല്ല എന്ന് ഗവേഷകർ പ്രത്യേകം പറയുന്നു. രോഗത്തിന്റെ ആരംഭഘട്ടത്തിൽ വൈറൽ ലോഡ് കൂടുതലാവുമെങ്കിലും അത് ക്രമേണ കുറഞ്ഞുവന്ന് മറ്റ് വകഭേദങ്ങൾക്ക് സമാനമാകുമെന്നും അവർ പറയുന്നു. വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിനേക്കാൾ രണ്ട് ഇരട്ടി മാത്രമാണ് അധിക വ്യാപനശേഷി ഡെൽറ്റയ്ക്കുള്ളതെന്ന് ഇവർ പറയുന്നു. കെന്റ് വകഭേദത്തേക്കാൾ 1.6 ഇരട്ടിയും. വറൽ ലോഡ് അധികമാകുമ്പോൾ മറ്റൊരാളിലേക്ക് രോഗം പകരുവാനുള്ള സാധ്യത വർദ്ധിക്കും എന്നും ഇവർ പറയുന്നു.
ഡെൽറ്റ വകഭേദം ബാധിച്ച 1848 രോഗികളുടെ വൈറൽ ലോഡിനെ മറ്റു വകഭേദങ്ങൾ ബാധിച്ച 22,106 രോഗികളുടെ വൈറൽ ലോഡുമായി താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്. മൂ ഇരട്ടിയോളം അധികമാകുന്ന വൈറൽ ലോഡ് നാലു ദിവസം കഴിയുമ്പോൾ തന്നെ 30 ഇരട്ടിയായി കുറയുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ രോഗം ബാധിച്ച ഉടനെ ചികിത്സ ലഭ്യമാക്കിയാൽ രോഗം കൂടുതൽ ഗുരുതരമാകാതെ സൂക്ഷിക്കാം എന്നും ഇവർ പറയുന്നു. ലക്ഷണങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങിയാൽ ഉടൻ തന്നെ പരിശോധന നടത്തുകയാണ് ഇതിനു വേണ്ടതെന്നും ഇവർ പറയുന്നു.
കോവിഡ് സുഖപ്പെട്ടവർ ശസ്ത്രക്രിയയ്ക്ക് വിധേയരായാൽ അപകട സാധ്യത കൂടുതൽ
ഒരിക്കൽ കോവിഡ് വന്ന് സുഖപ്പെട്ടാൽ ഒരു പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ആശ്വസിക്കുകയാണെങ്കിൽ അത് വെറുതെയാണെന്നാണ് മറ്റൊരു പഠന റിപ്പോർട്ട് പറയുന്നത്. കോവിഡ് വന്ന് സുഖം പ്രാപിച്ചവർ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടതായി വന്നാൽ അപകടകരമാം വിധം രക്തം കട്ടപിടിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ രണ്ടിരട്ടിയാണെന്നാണ് ഒരു പഠന റിപ്പോർട്ട് പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് ബിർമ്മിങ്ഹാമിലെ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
വീനസ് ത്രോംബോഎംബോലിസം എന്ന അത്യന്തം അപകടകരമായ രക്തം കട്ടപിടിക്കൽ കോവിഡുമായി ബന്ധപ്പെട്ട് നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച് ആറാഴ്‌ച്ചകൾക്കുള്ളിൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരിൽ ഇതിനുള്ള സാധ്യത രണ്ടിരട്ടിയാണെന്നാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്. ശസ്ത്രക്രിയയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്ന ഈ അവസ്ഥ പക്ഷെ എങ്ങനെയാണ് വൈറസ് ഉണ്ടാക്കുന്നതെന്ന് വിശദീകരിക്കാൻ ശാസ്ത്രജ്ഞർക്കായിട്ടില്ല.
അനസ്റ്റേഷ്യ എന്ന ജേർണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 115 രാജ്യങ്ങളിലായി 1,630 ഓളം ആശുപത്രികളിൽ വിവിധ ശസ്ത്രക്രിയയ്ക്ക് വിധേയരായ 1,28,013 പേരുടെ വിവരങ്ങൾ ശേഖരിച്ചായിരുന്നു പഠനം നടത്തിയത്. കോവിഡ് ബാധിക്കാത്തവർ, സജീവമായ കോവിഡ് ബാധയുള്ളവർ, കോവിഡ് ഭേദപ്പെട്ട് ആറാഴ്‌ച്ചവരെ കഴിഞ്ഞവർ, അതിനു മുൻപായി കോവിഡ് ഭേദമായവർ എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി ആളുകളെ തിരിച്ചായിരുന്നു പഠനം.
മറുനാടന് മലയാളി ബ്യൂറോ