- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ യു കെ ചതുഷ് രക്ഷാതാരങ്ങൾ ഡെയ്ലി മെയിലിലും താരങ്ങൾ; നഴ്സായ അനീറ്റയും അലീനയും ഏഞ്ചലിനയും ഫിസിയോതെറാപിസ്റ്റായ അനീഷയും ഡെയിലി മെയിലിലെ കവർ ഗേൾ ആകുമ്പോൾ
ലണ്ടൻ: ഇരുപത്തൊന്നു വർഷങ്ങൾക്ക് മുൻപാണ് ജോബി ഷിബു മാത്യൂ നാല് മാലാഖക്കുട്ടികൾക്ക് ജന്മം നൽകിയത്.
ആതുരസേവനത്തിന്റെ പാതയിൽ സമർപ്പിച്ച ജീവിതവുമായി മുന്നോട്ടുപോകുന്ന ജോബിയുടെ മാലാഖക്കുഞ്ഞുങ്ങൾ 21 വർഷങ്ങൾക്കിപ്പുറം അമ്മയുടെ പാത പിന്തുടർന്ന് ആതുര സേവനത്തിനിറങ്ങുമ്പോൾ അത് ബ്രിട്ടനിലെങ്ങും വാർത്തയാവുകയാണ്. ഡെയ്ലി മെയിലിൽ കവർ ഗേൾസായി പ്രത്യക്ഷപ്പെട്ട ഈ മാലാഖമാർ മിററിലും മറ്റു പ്രമുഖ പത്രങ്ങളിലുമൊക്കെ നിറഞ്ഞു നിൽക്കുകയാണ്.
ഇന്ത്യയിലും മദ്ധ്യപൂർവ്വദേശങ്ങളിലും നഴ്സായി സേവനമനുഷ്ഠിച്ചതിനു ശേഷം 2007-ലാണ് ജോബി ഭർത്താവ് ഷിബുവുമൊത്ത് ബ്രിട്ടനിലേക്ക് കുടിയേറുന്നത്. ഒരൊറ്റദിവസം ജനിച്ച നാലു പെൺമക്കളേയും ബന്ധുക്കളെ ഏല്പിച്ചാണ് അവർ ജീവിതം കരുപ്പിടിപ്പിക്കാൻ ഇവിടെയെഥ്റ്റിയത്. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള നശ്സിങ് ബിരുദം ബ്രിട്ടനിൽ സാധുതയുള്ളതല്ലാത്തതിനാൽ അവർക്ക് നഴ്സിങ് രംഗത്ത് ഒരു ജോലി നേടാനായില്ല.
തുടർന്ന് അവർ ഒരു കെയർഹോമിൽ ജോലിയിൽ പ്രവേശിക്കുകയും യൂണിവേഴ്സിറ്റി ഓഫ് സഫോക്കിൽ നഴ്സിങ് പഠനം ആരംഭിക്കുകയും ചെയ്തു. 2008-ൽ എട്ടുവയസ്സുള്ളപ്പോൾ ബ്രിട്ടനിൽ എത്തിയ നാലു മക്കളും ഫ്രാംലിങ്ഹാമിലെ തോമസ് മിൽസ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം ആരംഭിച്ചു. ഇതിനിടയിൽ 2014-ൽ നഴ്സിങ് പരിശീലനം ആരംഭിച്ച അമ്മ ജോബി 2017-ൽ നഴ്സിങ് യ്ഹോഗ്യത നേടുകയും ഇപ്സ്വിച്ച് ആശുപത്രിയിലെ ഓൺകോളജി വിഭാഗത്തിൽ നഴ്സായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
ഒരുമിച്ചാണ് ജനിച്ചതെങ്കിലും എന്നുംമറ്റൊരാളിൽ നിന്ന് വ്യത്യസ്തരായി തുടരാൻ ആഗ്രഹിച്ച നാലു സഹോദരിമാരും പക്ഷെ അവസാനം എത്തിച്ചേർന്നത് ഒരേ തൊഴിൽ രംഗത്ത്. തങ്ങൾക്ക് പ്രചോദനമായത് അമ്മയുടെ ജീവിതമായിരുന്നു എന്നാണ് ഈ മക്കൾ പറയുന്നത്. രോഗികളെ ശുശ്രൂഷിക്കുന്നതിലും അവർക്ക് ആവശ്യമായ സേവനം നൽകുന്നതിലുമൊക്കെ അമ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നു എന്ന് ഇവർ പറയുന്നു. ഈ നിസ്വാർത്ഥമായ സേവനമാണ് ഇതേ രംഗം തെരഞ്ഞെടുക്കാൻ തങ്ങൾക്ക് പ്രചോദനമായതെന്നും ഇവർ പറയുന്നു.
അമ്മ പഠിച്ച അതേ യൂണിവേഴ്സിറ്റി ഓഫ് സഫോക്കി9ൽ നിന്നാണ് അലീനയും ഏയഞ്ചലും അനീറ്റയും നഴ്സിങ് ഡിഗ്രി കരസ്ഥമാക്കിയത് എന്നത് ഒരുപക്ഷെ കേവലം യാദേശ്ചികതയാകാം. മൂന്നു സഹോദരിമാർ നഴ്സിങ് രംഗം തിരഞ്ഞെടുത്തപ്പോൾ നാലാമത്തെയാളായ അനീഷ ഫിസിയോതെറാപ്പിയാണ് തിരഞ്ഞെടുത്തത്. നോർവിച്ചിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ഏഞ്ചലിനയിൽ നിന്നാണ് അനീഷ ഫിസിയോതെറാപ്പിയിൽ ബിരുദം നേടിയത്.
പരിശീലനം പൂർത്തിയാക്കിയ അനീഷ കെറ്റെറിങ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ മറ്റു മൂന്നു സഹോദരിമാരും കേംബ്രിഢ്ജിലെ റോയൽ പാപ്വർത്ത് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. ജോലിയിൽ തുടർന്നുകൊണ്ടു തന്നെ പഠനം പൂർത്തിയായി ആഗ്രഹിച്ചതുപോലെ നഴ്സിങ് രംഗത്തു തന്നെ ജോലി സമ്പാദിച്ച അമ്മയുടെ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും തങ്ങളെ കുറച്ചൊന്നുമല്ല പ്രോത്സാഹിപ്പിച്ചിട്ടുള്ളതെന്ന് നാലുമക്കളും ഒരേസ്വരത്തിൽ പറയുന്നു.
ഒരേദിവസം ജനിച്ച നാലുപേർ ഒരുമിച്ച് എൻ എച്ച് എസിൽ ജോലി ചെയ്യുന്നു എന്നത് ഒരുപക്ഷെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും എന്നാണ് മെയിന്റനൻസ് എഞ്ചിനീയർ ആയ ഇവരുടെ പിതാവ് മാത്യൂ പറയുന്നത്. തങ്ങളുടെ കുടുംബം മുഴുവൻ അതിൽ അഭിമാനിക്കുന്നു എന്നും മാത്യൂ പറയുന്നു.