കോഴിക്കോട് : ഹിസ്റ്ററി ആൻഡ് ഹിസ്റ്ററിയോഗ്രാഫി - വർക്ക് ഷോപ്പ് ഓൺ 1921 എന്ന തലക്കെട്ടിൽ എസ്‌ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. 1921: വായനകളും മറുവായനകളും, മലബാർ സമര സംഭവങ്ങൾ, സമര ഭൂപടത്തിലെ കിഴക്കൻ കോഴിക്കോട്, ചരിത്രവും ചരിത്രരചനയും എന്നീ വിഷയങ്ങളിൽ യഥാക്രമം ഷിയാസ് പെരുമതുറ, പി.ടി നാസർ, ഡോ. മോയിൻ മലയമ്മ, ഡോ. കെ.ടി ഷഹീൻ എന്നിവർ സംസാരിച്ചു.

എസ്‌ഐ.ഒ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് ആമുഖ ഭാഷണം നിർവഹിച്ചു. നവാഫ് പാറക്കടവ്, മൻഷാദ് മനാസ്, ഉമർ മുക്താർ, ശഫാഖ് കക്കോടി, മുബാറക്ക് പി, റഹീം പൈങ്ങോട്ടായി, ഷക്കീൽ കോട്ടപ്പള്ളി, ഫൈറൂസ് കിനാലൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.