- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർപാർക്ക് ജനറൽ മാനേജരായി വിവേക് നായർ ചുമതലയേറ്റു
കോഴിക്കോട്: സർക്കാർ സൈബർപാക്ക് ജനറൽ മാനേജറായി വിവേക് നായർ ബുധനാഴ്ച ചുമതലേറ്റു. വിവിധ മേഖലകളിലായി ഉന്നത നേതൃപദവികൾ വഹിച്ച വിവേക് നായർ രണ്ടു പതിറ്റാണ്ടിലേറെ കാലം യുഎഇയിലായിരുന്നു. ആംവെ, എവിസ് അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികളിലും വിവിധ മാനേജ്മെന്റ് പദവികൾ വഹിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയാണ്. ഐടി വളർച്ചയ്ക്ക് മികച്ച അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ള കോഴിക്കോട്ടേക്ക് കൂടുതൽ കമ്പനികളെ ആകർഷിക്കുകയും ഐടി വ്യവസായ രംഗത്തെ കൂടുതൽ പരിപോഷിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് വിവേക് നായർ പറഞ്ഞു.
Next Story