ഹൂസ്റ്റൺ: ഹൂസ്റ്റൺ ഗ്രോട്ടോ റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ തോക്കു ചൂണ്ടി കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു കവർച്ചക്കാരിൽ ഒരാൾ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർത്തതിനെ തുടർന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ന്യൂ ഓർലിയൻസ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ 13 വർഷമായി ഡിറ്റക്റ്റീവായി പ്രവർത്തിച്ചുവന്നിരുന്ന എവറട്ട് ബ്രിസ്‌ക്കൊ കൊല്ലപ്പെടുകയും, കൂടെയുണ്ടായിരുന്ന ഡയ്റ്റിൻ റിക്കുൽഫൈ(43) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്ന 40,000 ഡോളർ ഒരു ലക്ഷം(100,000) ഡോളറായി ഉയർത്തി.

ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ ചൊവ്വാഴ്ചയാണ് പ്രതിഫലം ഉയർത്തിയ വിവരം അറിയിച്ചത്. ഇതിനകം തന്നെ ധാരാളം സൂചനകൾ ലഭിച്ചു കഴിഞ്ഞതായും മേയർ പറഞ്ഞു.

ശനിയാഴ്ചയായിരുന്നു സംഭവം- റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രണ്ടുപേർ തോക്കുമായി അവിടെയെത്തി. കൈവശം ഉണ്ടായിരുന്നതെല്ലാം തരണമെന്ന്, എല്ലാവരേയും കൈ ഉയർത്തി പിടിക്കുന്നതിനും ഇവർ ആവശ്യപ്പെട്ടു. അവിടെ ഉണ്ടായിരുന്നവരെല്ലാം ഇവരുടെ വാക്ക് അനുസരിച്ചു കൈ ഉയർത്തിയിരിക്കുമ്പോഴാണ് ഇതിലൊരാൾ വെടിയുതിർത്തത്. ഓഫ് ഡ്യൂട്ടിലിയിലായിരുന്ന ഡിറ്റക്ക്റ്ററ്റീവ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കൂട്ടുക്കാരനെ ഹൂസ്റ്റൺ സെൽറ്റസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനുശേഷം പ്രതികൾ അവിടെ നിന്നും ഒരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.