മസ്‌കറ്റ്: ഒമാനിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശന വിലക്ക് സെപ്റ്റംബർ ഒന്ന് മുതൽ നീക്കുകയാണ്. രാജ്യത്ത് പ്രവേശിക്കാൻ അംഗീകാരമുള്ള വാക്‌സിനുകൾ ഏതൊക്കെ എന്ന് അറിയിപ്പ് വന്നു. എട്ട് വാക്‌സിനുകൾക്കാണ് അംഗീകാരമുള്ളതെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഈദി അറിയിച്ചു.

അംഗീകാരമുള്ള വാക്‌സിനുകൾ:

ഫൈസർ-ബയോൺടെക്ക്

ഓക്‌സ്ഫഡ് -ആസ്ട്രാസെനക്ക

ആസ്ട്രാസെനക്ക-കോവിഷീൽഡ്

ജോൺസൺ ആൻഡ് ജോൺസൺ

സിനോവാക്

മൊഡേണ

സ്പുട്‌നിക്

സിനോഫാം

ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കണം. വിസ പുതുക്കാനും വാക്‌സിനേഷൻ നിർബന്ധമാണ്. ഇതിന് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കണം. ഒക്ടോബർ ഒന്ന് മുതൽ സ്വദേശികളും വിദേശികളും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാണ്.