- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാബൂളിലെ കാഴ്ച കാണാൻ പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക്; തിരക്ക് കാണാൻ വിമാനത്താവളത്തിലെത്തിയ മാഷോ വിമാനം കയറി യുഎസിൽ എത്തി: ഇനി നാട്ടിലേക്കില്ലെന്ന് കുടുംബത്തെ വിളിച്ചറിയിച്ച് പാക് പൗരൻ
പാകിസ്താനിൽ നിന്നും ചരക്കു ലോറിയുമായി എത്തിയ ആൾ വിമാനം കയറി അമേരിക്കയിലേക്ക് പോയി. കാബൂളിലെ കാഴ്ച കാണാൻ എത്തിയ പാക്കിസ്ഥാനിലെ ലാൻഡി കോട്ടൽ സ്വദേശിയായ മാഷോ ഷിൻവാരിയാണ് വിമാനം കയറി അമേരിക്കയിലേക്ക് കടന്നത്. ഡച്ച് രാഷ്ട്രീയക്കാരനും മുൻ പാർലമെന്റംഗവുമായ ജോറാം വാൻ ക്ലവേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കൗതുകകരമായ ഈ സംഭവത്തെക്കുറിച്ചു സമൂഹമാധ്യമത്തിൽ വിവരം പങ്കുവച്ചത്.
പെഷാവറിൽ നിന്നാണ് ഇയാൾ അഫ്ഗാനിലെ ടോർഖാമിലേക്കു ട്രക്ക് ഓടിച്ചുപോയത്. താലിബാൻ കാബൂൾ പിടിച്ചടക്കിയതറിഞ്ഞ ആ കാഴ്ചകൾ കാണാൻ കാബൂളിലേക്ക് പോയി.
അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു രക്ഷപ്പെടുകയും ചെയ്തതോടെ അഫ്ഗാൻ പൗരന്മാരും വിദേശ ജോലിക്കാരുമൊക്കെ രാജ്യം വിടാനായി കാബൂൾ വിമാനത്താവളത്തിൽ തടിച്ചു കൂടി.
ഇതിനിടെ കാബൂളിനു സമീപം ട്രക്ക് നിർത്തിയിട്ടിരിക്കുകയായിരുന്നു മാഷോ ഷിൻവാരി. വിമാനത്താവളത്തിലെ കോലാഹലത്തെക്കുറിച്ചു കേട്ട് അതൊന്നു കാണാനായി ഷിൻവാരി വിമാനത്താവളത്തിലേക്കു പോയി. ആൾക്കാരെ ഒഴിപ്പിക്കാനായി വിമാനത്താവളത്തിൽ കിടന്ന യുഎസ് ഗ്ലോബ്മാസ്റ്റർ സി17 വിമാനത്തിൽ ഷിൻവാരിയും കയറിപ്പറ്റി. ഇങ്ങനെ അമേരിക്കയിലും എത്തി.
പാക്കിസ്ഥാനിൽ ഷിൻവാരിയുടെ വിവരമറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു കുടുംബം. അയൽരാജ്യത്തു നടന്ന പ്രക്ഷോഭത്തിൽ ഷിൻവാരി കൊല്ലപ്പെട്ടിരിക്കാമെന്ന് കുടുംബം കണക്കുകൂട്ടുകയും ദുഃഖാചരണത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടയിൽ താൻ യുഎസിലെത്തിയെന്ന് ഷിൻവാരി കുടുംബത്തെ വിളിച്ചറിയിട്ടു. ഷിൻവാരിയായിരുന്നു. മാത്രമല്ല ഇനി പാക്കിസ്ഥാനിലേക്കില്ലെന്നും യുഎസിൽ പുതിയൊരു ജീവിതം തുടങ്ങാനാണു തനിക്കു താൽപര്യമെന്നും ഷിൻവാരി കുടുംബാംഗങ്ങളെ അറിയിച്ചത്രേ.
പ്രക്ഷോഭങ്ങൾ അടങ്ങുമ്പോൾ കാബൂൾ വിമാനത്താവളത്തിനു സമീപം പാർക്ക് ചെയ്തിരിക്കുന്ന തന്റെ ട്രക്ക് എടുത്തു പാക്കിസ്ഥാനിൽ തിരിച്ചെത്തിക്കണമെന്നും അദ്ദേഹം ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുപോലെ ധാരാളം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് കാണ്ഡഹാറിൽ ജീവിക്കുന്ന അഫ്ഗാൻ വ്‌ലോഗറായ ഫർഹാൻ ഹോഡാക് പറയുന്നു.