- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവർ ആക്രിസാധനങ്ങൾ വിൽക്കുന്ന സ്ത്രീയല്ല; സിസിലിയ മാർഗരറ്റ് ലോറൻസിനെ പരിചയപ്പെടുത്തി ആർട്ടിസ്റ്റ് ഇന്ദു ആന്റണി
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഒന്നാണ് ആക്രിസാധനങ്ങൾ വിൽക്കുന്ന ഒരു സ്ത്രീ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നത്. അനേകായിരങ്ങളാണ് ഈ വീഡിയോ ഏറ്റെടുത്തത്. എന്നാൽ യഥാർഥത്തിൽ ഇവർ ആക്രി വിൽക്കുന്ന സ്ത്രീയല്ലെന്ന വാർത്ത പങ്കുവെയ്ക്കുകയാണ് മലയാളിയായ ആർട്ടിസ്റ്റ് ഇന്ദു ആന്റണി. മാത്രമല്ല ഈ സ്ത്രീയെ കുറിച്ച് അറിയാനും ഏറെയുണ്ട്.
സിസിലിയയുടെ മനോഹരമായ ഫോട്ടോഷൂട്ടുകൾ പുറത്ത് വിട്ടു കൊണ്ടാണ് ഇന്ദു സിസിലിയയെ സമൂഹത്തിന് പരിചയപ്പെടുത്തുന്നത്. കൊച്ചിൻ ബിനാലെ അടക്കമുള്ള വേദികളിൽ എത്തിയ വ്യക്തിത്വമാണ് സിസിലിയ. ഈ വിഡിയോ വൈറലാകുന്നതിനു മുൻപുതന്നെ സിസിലിയ ദേശീയ മാധ്യമങ്ങളുടെ വരെ ശ്രദ്ധ നേടിയിരുന്നു. ഇന്ദു ആരംഭിച്ച സിസിലിയ എഡ് എന്ന പദ്ധതിയുടെ മുഖമുദ്ര കൂടിയാണ് അവർ.
സ്ത്രീകളുടെ പൊതു സൗഹൃദയിടവും ഉന്നമനവും ലക്ഷ്യമിടുന്നതായിരുന്നു ഈ പദ്ധതി. സമൂഹത്തിൽ പലയിടത്തു നിന്നും സ്ത്രീകൾ നേരിടുന്ന വിവേചനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി സിസിലിയയെ ഇന്ദു സമൂഹത്തിനു പരിചയപ്പെടുത്തി. സിസിലിയയുടെ മനോഹരമായ നിരവധി ഫോട്ടോഷൂട്ടുകളും നടത്തിയിരുന്നു. ബംഗലൂരു സ്വദേശിയായ സിസിലിയ ആർട്ട് വർക്കുകൾക്കായി ഉപയോഗ ശൂന്യമായ വസ്തുക്കൾ ശേഖരിക്കാറുണ്ട്. ഇതുകണ്ടായിരിക്കണം ആക്രിവസ്തുക്കൾ ശേഖരിക്കുന്ന സ്ത്രീയാണെന്ന് വിഡിയോ പോസ്റ്റ് ചെയ്തവർ തെറ്റിദ്ധരിച്ചതെന്നും ഇന്ദു വ്യക്തമാക്കി.
സിസിലിയ എഡിന് ഒരു ഹൈൽപ് ലൈൻ നമ്പരും ഉണ്ട്. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് ഏത് സമയവും ഈ നമ്പറിലേക്ക് പരാതി വോയ്‌സ് മെസേജായി അയക്കാം. ഉത്തരവാദിത്തപ്പെട്ടവരിലേക്ക് ഈ പരാതി കൈമാറും. പ്രൊജക്ട് തുടങ്ങി ഒരുവർഷം പിന്നിട്ടപ്പോൾ ഫൗണ്ടേഷൻ ഫോർ ഇന്ത്യൻ കണ്ടംപററി ആർട്ടിന്റെ അംഗീകാരം നേടിയ പദ്ധതിയായിരുന്നു അത്.