- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവ് കുഴഞ്ഞുവീണ് മരിച്ചത് വാക്സിനേഷൻ പ്രശ്‌നം മൂലമല്ല; ആറാട്ടുപുഴ ചിങ്ങോലി സംഭവത്തിൽ മരണം കുടലിന് അണുബാധ ഏറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ആറാട്ടുപുഴ: ചിങ്ങോലിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചത് കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നം മൂലമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചിങ്ങോലി ഒന്നാം വാർഡ് കരിമ്പിൽ വീട്ടിൽ മുരളീധരന്റെ മകൻ അനന്തു (മനു-20) ആണ് വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്.
ബുധനാഴ്ച രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കുകയും തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അനന്തുവിന്റെ കുടൽ പിണഞ്ഞ നിലയിലായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇതുമൂലം ഭക്ഷണ വസ്തുതുക്കളും മറ്റും അടിഞ്ഞുകൂടി കുടലിന് അണുബാധയേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വാക്‌സിൻ കുത്തിവെച്ചതിന്റെ അലർജിയോ മറ്റോ പരിശോധനയിൽ കണ്ടെത്താനായില്ല.
ആന്തരികാവയവങ്ങൾ ഉൾപ്പെടെ വിദഗ്ധ പരിശോധനക്കായി അയക്കുന്നുണ്ട്. ഇതിന്റെ ഫലം കൂടി വന്നശേഷം മെഡിക്കൽ ബോർഡ് കൂടി വാക്സിനേഷനുമായി ബന്ധമുണ്ടോയെന്നും മറ്റുമുള്ള അന്തിമ വിലയിരുത്തലിൽ എത്തുകയുള്ളൂ. വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു വീട്ടുകാരുടെ പരാതി.
മറുനാടന് മലയാളി ബ്യൂറോ