- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം നിലയിൽ നിന്നും താഴേക്ക്; ഗർഭിണി പൂച്ചയെ രക്ഷിച്ച മലയാളികളെ ആദരിച്ച് ദുബായ് ഭരണാധികാരി: പത്ത് ലക്ഷം രൂപ വീതം സമ്മാനം
ദുബായ്: മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയ ഗർഭിണി പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികളടക്കം നാലു പേരെ ആദരിച്ച് ദുബായ് ഭരണാധികാരി. പത്ത് ലക്ഷം രൂപ വീതമാണ് ഇവർക്ക് സമ്മാനമായി നൽകിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇവരെ ആദരിച്ചത്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണിപ്പൂച്ചയെ താഴേക്ക് ചാടിച്ചാണ് ഇവർ രക്ഷകരായത്.
ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വിഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശിയും ഗ്രോസറി കട ഉടമയുമായ അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർക്കാണു പാരിതോഷികം. ഭരണാധികാരിയുടെ ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥൻ നേരിട്ട് തുക സമ്മാനിച്ചു. സമ്മാനം നേടാനായത് ഭാഗ്യമാണെന്നും അഭിമാനവും സന്തോഷവുമുണ്ടെന്നും നസീറും റാഷിദും പറയുന്നു.
നിന്നുതിരിയാനിടമില്ലാത്ത ബാൽക്കണിയുടെ അരികിൽ കുടുങ്ങിയ പൂച്ചയെ നസീർ, അഷ്‌റഫ്, ആതിഫ് എന്നിവർ ചേർന്ന് വിരിച്ചുപിടിച്ച പുതപ്പിലേക്കു ചാടിച്ചാണു രക്ഷിച്ചത്. വിഡിയോ വൈറലായതോടെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദന ട്വീറ്റ് ഇട്ടിരുന്നു. ദുബായ് പൊലീസ് എത്തിയാണു പൂച്ചയെ കൊണ്ടുപോയത്.