- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒന്നരക്കോടി രൂപയുടെ വാർഷിക വരുമാനം; അമിതാഭ് ബച്ചന്റെ സുരക്ഷാ സംഘത്തിലെ പൊലീസ് കോൺസ്റ്റബിളിന് സ്ഥലം മാറ്റം
മുംബൈ: നടൻ അമിതാഭ് ബച്ചന്റെ സുരക്ഷാ സംഘത്തിലെ പൊലീസ് കോൺസ്റ്റബിളിന്് ഒന്നരക്കോടിയുടെ വാർഷിക വരുമാനം. ഹെഡ് കോൺസ്റ്റബിൾ ജിതേന്ദ്ര ഷിൻഡെയ്ക്ക് ഒന്നരക്കോടി രൂപ വാർഷിക വരുമാനമുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. ഇതോടെ ഷിൻഡെയെ സുരക്ഷാ സംഘത്തിൽ നിന്നു പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.
നടന്റെ കയ്യിൽ നിന്നു പണം വാങ്ങിയിട്ടില്ലെന്നും സെലിബ്രിറ്റികൾക്കു സുരക്ഷാ ഗാർഡുകളെ നൽകുന്ന സെക്യൂരിറ്റി ഏജൻസി തന്റെ ഭാര്യ നടത്തുന്നുണ്ടെന്നും വരുമാനം അതിൽനിന്നാണെന്നും ഇയാൾ മൊഴി നൽകിയതായാണു വിവരം. എക്‌സ് കാറ്റഗറി സുരക്ഷയുള്ള ബച്ചന് അംഗരക്ഷകരായുള്ള 2 കോൺസ്റ്റബിൾമാരിൽ ഒരാളാണ് ഷിൻഡെ. ശമ്പളത്തിനു പുറമേ, നടനിൽ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഷിൻഡെ വരുമാനമുണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമപ്രകാരം സർക്കാർ ജീവനക്കാരൻ രണ്ടിടത്തു നിന്നു ശമ്പളം കൈപ്പറ്റാൻ പാടില്ല.
അഞ്ച് വർഷത്തിലധികം കോൺസ്റ്റബിൾമാരെ ഒരാൾക്കൊപ്പം സുരക്ഷാ ഡ്യൂട്ടിക്ക് ഇടാറില്ലെങ്കിലും 2015 മുതൽ ഷിൻഡെ ബച്ചനൊപ്പമുണ്ട്. മുംബൈ ഡി.ബി.മാർഗിലെ പൊലീസ് സ്റ്റേഷനിലേക്കാണു സ്ഥലം മാറ്റിയത്.