കെ അലങ്കോലമായ രക്ഷാപ്രവർത്തനത്തിനിടെ നടന്ന ബോംബുസ്ഫോടനത്തിൽ മരണമടഞ്ഞ രണ്ട് അമേരിക്കൻ സൈനികരുടെ മാതാപിതാക്കൾ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

സൈനികരുടെ സുരക്ഷ അവഗണിച്ച് ബൈഡൻ അവരെ ബലിയാടുകളാക്കുകയായിരുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്. അഫ്ഗാൻ വിമാനത്താവളത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 170 പേരാണ് മരണമടഞ്ഞത്. 13 അമേരിക്കൻ സൈനികരും മരണമടഞ്ഞു.

ആവശ്യമില്ലാതെ സൈനികരെ തീർത്തും സുരക്ഷിതമല്ലാത്തയിടങ്ങളിൽ ആക്കിയതാണ് അവർ കൊല്ലപ്പെടാൻ കാരണമെന്നാണ് ഇവർ പറയുന്നത്. ബൈഡൻ ഭരണകൂടം ഇക്കാര്യത്തിൽ തീർത്തും പരാജയപ്പെടുകയായിരുന്നു എന്നും ഇവർ പറയുന്നു. തങ്ങളുടെ മക്കൾ ഉൾപ്പടെ മരണമടഞ്ഞ എല്ലാ അമേരിക്കൻ സൈനികർക്കും വേണ്ടി പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട അവർ പക്ഷെ ഇന്ന് അമേരിക്കൻ നേതൃത്വം തീർത്തും ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഈ സ്ഫോടനത്തിന് ഉത്തരവാദികളായ ഭീകരരെ ആരെയും വെറുതെ വിടില്ലെന്ന് ബൈഡൻ ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്നതിനെ കുറിച്ച് ആർക്കും വ്യക്തമായ ധാരണയൊന്നുമില്ല.

അതിനിടയിൽ വിമാനത്താവളത്തിന്റെ ചാവേർ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്നും അഫ്ഗാനിസ്ഥാൻ ഇനിയും പൂർണ്ണമായും മുക്തമായിട്ടില്ല. ഇനിയും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായേക്കാം എന്ന മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും ഭീകരരുടെ പ്രാകൃത ഭരണത്തിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുവാൻ ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് ഇപ്പോഴും കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കൊണ്ടിരിക്കുന്നത്.

ചാവേർ ആക്രമണം കൂടി നടന്നതോടെ അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിച്ച ബൈഡന്റെ നടപടിയിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ രൊഷം ഉയരുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശവസംസ്‌കര ചടങ്ങുകൾ നടക്കുമ്പോൾ, അമേരിക്കയ്ക്കും താലിബാനുമെതിരെ രോഷവും ശക്തമാവുകയാണ്. അഫ്ഗാന്റെ പ്രതീക്ഷയായിരുന്ന ഒരു തലമുറ ഇപ്പോൾ ആകെ തകർന്ന് രാജ്യം വിട്ടോടാനുള്ള തത്രപ്പാടിലാണെന്നായിരുന്നു ടി വി അവതാരകനായിരുന്ന മുസ്ലിം ഷിർസാദ്പറഞ്ഞത്.

അഫ്ഗാന്റെ പുത്തൻ തലമുറയിലെ പ്രതിഭാശാലികൾ കാബൂളിന് പുതിയൊരു മുഖച്ഛായ തന്നെ നൽകിയിരുന്നു. അഫ്ഗാനിസ്ഥാന്റെ പുത്തൻ വാഗ്ദാനങ്ങളുടെ ഹൃദയസ്പന്ദനമായിരുന്നു കാബൂൾ അതാണ് ഇന്നൊരു ശവപ്പറമ്പായി മാറിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോഴും ഇടയ്ക്കിടെ അക്രമസംഭവങ്ങൾ അരങ്ങേറാറുണ്ടായിരുന്നെങ്കിലും നാടിന്റെ മാറ്റത്തിൽ പങ്കാളിയാകാനുള്ള അവേശമായിരുന്നു യുവതലമുറയ്ക്ക്. ഇന്ന് ആ പ്രതീക്ഷകളൊക്കെ നശിച്ചു കഴിഞ്ഞിരിക്കുന്നു.