ടൊറന്റോ: കാനഡയിൽ ഇൻഫോസിസ് പുതിയ ഡിജിറ്റൽ കേന്ദ്രം സ്ഥാപിച്ചു .ഒന്റാറിയോ പ്രവിശ്യയിലെ മിസ്സിസ്സാഗ സിറ്റിയിൽ ഇപ്പോൾ നിലവിലുള്ള ഇൻഫോസിസ് കേന്ദ്രത്തിൽ ആണ് പുതിയ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതിയുമായി ഇൻഫോസിസ് കടന്നു വരുന്നത്. ഓഗസ്റ്റ് 25 നു ആണ് പുതിയ ഡിജിറ്റൽ കേന്ദ്രം സ്ഥാപിതമായത്. ഇൻഫോസിസിന്റെ കാനഡയിലെ ഏറ്റവും വലിയ സംരംഭമാണ് (50000 ചതുരശ്ര അടി) മിസ്സിസ്സാഗായിൽ ഇപ്പോൾ ഉള്ളത്.ഇവിടെ അടുത്ത മൂന്നു വർഷത്തിനുള്ളിൽ 500-ൽ അധികം തൊഴിലവസരങ്ങൾ ആണ് പുതുതായി സൃഷ്ടിക്കപ്പെടുക.മിസ്സിസ്സാഗ കൂടാതെ ടൊറന്റോ,മോൺട്രിയേൽ, ഓട്ടവ,,കാൽഗറി,വാൻകൂവർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു ഇൻഫോസിസ് നിരവധി തൊഴിൽ അവസരങ്ങൾ ആണ് നൽകിവരുന്നത്.

ഒന്റാറിയോവിലെ അടിസ്ഥാന സൗകര്യ വികസനത്തിലും,വ്യവസായ വാണിജ്യ രംഗത്തും അതിവേഗം മുന്നേറുന്ന സിറ്റികളിൽ മുൻപന്തിയിൽ ആണ് പീൽ ഡിസ്ട്രിക്റ്റിലെ മിസ്സിസ്സാഗ സിറ്റി,ചെറുതും വലുതുമായ നിരവധി അന്താരാഷ്ട്ര സംരംഭകർ,ആണ് ഇപ്പോൾ മിസ്സിസ്സാഗയിലേയ്ക്ക് കടന്നു വരുന്നത്.

കോവിഡ് മഹാമാരിയിൽ സാമ്പത്തീക മാന്ദ്യം കനേഡിയൻ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന കാലത്തു ആണ് ഇൻഫോസിസ് പുതിയ സംരംഭവും ആയി മുന്നോട്ടു വരുന്നത്.കനേഡിയൻ സാമ്പത്തീക,വ്യാവസായിക വളർച്ചയ്ക്ക് നൽകുന്ന ഇൻഫോസിസിന്റെ ഈ പങ്കിനെ മന്ത്രി വിക് ഫെഡ്ലി അഭിന്ദിച്ചു.
ഇൻഫോസിസിന്റെ കാനഡയിലെ ആദ്യ ഡിജിറ്റൽ ഡവലപ്‌മെന്റ് സെന്റർ ആണിത്.നിലവിൽ ഇൻഫോസിസിന്റെ പ്രവർത്തനങ്ങൾ , ആരോഗ്യ സംരക്ഷണം,പ്രകൃതി വിഭവങ്ങൾ,റീട്ടെയിൽ,ആശയവിനിമയം,ട്രെയിനിങ് എന്നീ മേഖലകളിൽ ആണ്.പുതിയ കാൽവയ്പോട് കൂടി പുതിയ തൊഴിലവസരങ്ങളും,ഒപ്പം ഡിജിറ്റൽ കാനഡയുടെ മുഖ്യ ധാരയിലേയ്ക്കും ഇൻഫോസിസ് കടന്നുവരും.കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിന് വേണ്ടി കാനഡയ്ക്ക് ഒപ്പം പ്രവർത്തിക്കുവാനും,ബിസിനസ്സ് വികസന കാര്യങ്ങളിലും,പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതും ഇൻഫോസിസിന്റെ കടമയായി കാണുന്നു എന്ന് ഇൻഫോസിസ് പ്രസിഡന്റ് ശ്രീ രവികുമാർ അഭിപ്രായപ്പെട്ടു. ഇൻഫോസിസിന്റെ പുതിയ പ്രവർത്തങ്ങളെ ഒരു മടിയും കൂടാതെ സ്വീകരിക്കുകയും,എല്ലാ സൗകര്യങ്ങളും വാഗ്ദാനം നൽകിയ സർക്കാർ സംവിധാങ്ങങ്ങൾക്കു അദ്ദേഹം നന്ദി അർപ്പിച്ചു.