- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിവേഗം വളരുന്ന യുഎസ് സംരംഭങ്ങളുടെ പട്ടികയിൽ ടെക്നോപാർക്ക് കമ്പനിയും
തിരുവനന്തപുരം: അതിവേഗം വളരുന്ന യുഎസിലെ സ്വകാര്യ കമ്പനികളുടെ പട്ടികയിൽ തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എക്സ്പീരിയോൺ ടെക്നോളജീസിന് വൻ മുന്നേറ്റം. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ഇൻക് മാഗസിൻ പ്രസിദ്ധീകരിച്ച അമേരിക്കയിലെ അതിവേഗ വളർച്ചയുള്ള 5000 കമ്പനികളുടെ പട്ടികയിൽ ആയിരത്തോളം സ്ഥാനങ്ങൾ മുന്നിലെത്തിയാണ് എക്സ്പീരിയോൺ നേട്ടം കൊയ്തത്. യുഎസിലെ ബിസിനസിലൂടെ വരുമാനം 200 ശതമാനം വർധിപ്പിച്ച കമ്പനി ഈ വളർച്ചയുടെ ചുവട് പിടിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും ബെംഗളുരുവിലുമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായണ് പദ്ധതിയിടുന്നത്. ഈ വർഷം മാത്രം 400ലേറെ എൻജിനീയർമാർക്ക് ജോലി നൽകും. അടുത്ത സാമ്പത്തിക വർഷം കോളെജ് കാമ്പസുകളിൽ നിന്ന് 250 എൻജിനീയർമാരേയും റിക്രൂട്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇടത്തരം ഐടി സൊലൂഷൻസ് കമ്പനികളുടെ സേവനങ്ങൾക്ക് ഡിമാൻഡ് ഏറെ വർധിച്ചിരിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും ഞങ്ങളുടെ ഉപഭോക്താക്കൾ ഇതൊരു നിക്ഷേപ അവസരമായാണ് എടുത്തിട്ടുള്ളത്. ഇത് കമ്പനി പ്രവർത്തനം വേഗത്തിൽ വിപുലപ്പെടുത്താനുള്ള മികച്ച അവസരം കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്- എക്സ്പീരിയോൺ ടെക്നോളജീസ് ഇന്ത്യയുടെ സിഇഒയും എംഡിയുമായ ബിനു ജേക്കബ് പറഞ്ഞു.
നാലാം തവണയാണ് കമ്പനി ഇൻക് മാഗസിൻ പട്ടികയിൽ ഇടംപിടിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വരുമാനം രണ്ടിരട്ടി വർധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു. യുഎസിലെ ടെക്സസ് മേഖലയിൽ ഏറ്റവും വേഗം വളരുന്ന 100 കമ്പനികളിൽ ഒന്നാകാനും കമ്പനിക്കു കഴിഞ്ഞു.