മുംബൈ: ഓൺലൈൻ ഗെയിമായ പബ്ജിക്ക് അടിമയായ 16 വയസ്സുകാരൻ, ഗെയിം കളിക്കുന്നതിനായി അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ കവർന്നു. കയ്യോടെ പിടികൂടിയ മാതാപിതാക്കൾ ശാസിച്ചതിനെ തുടർന്നു കുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയി. പൊലീസ് അന്വേഷണത്തിൽ പിറ്റേന്നാണു കണ്ടെത്തിയത്. കൗൺസലിങ് നൽകിയതിനു ശേഷം കുടുംബത്തിനൊപ്പം വിട്ടു. ഒരുമാസമായി കുട്ടി പബ്ജി കളിക്കാനായാണു കൂടുതൽ സമയം ചെലവിട്ടിരുന്നതെന്നു പിതാവ് പൊലീസിനോടു പറഞ്ഞു.